Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202229Thursday

കൂത്തുപറമ്പ് വനിതാ ഫുട്‌ബോൾ അക്കാദമി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; കായിക മേഖലയുടെ സമഗ്ര വികസനത്തിന് കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് പിണറായി വിജയൻ

കൂത്തുപറമ്പ് വനിതാ ഫുട്‌ബോൾ അക്കാദമി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; കായിക മേഖലയുടെ സമഗ്ര വികസനത്തിന് കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് പിണറായി വിജയൻ

അനീഷ് കുമാർ

 കൂത്തുപറമ്പ്: വടക്കെ മലബാറിലെ കായിക സ്വപ്നങ്ങൾ പുതിയ സ്വപ്ന ചിറകുകൾ നൽകി കൊണ്ട് കുത്തുപറമ്പ് വനിതാ ഫുട്‌ബോൾ അക്കാദമി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും 2022 ജനുവരിയോടെ പുതിയ കായിക നയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് ആരംഭിക്കുന്ന വനിതാ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂർ സ്പോർട്സ് സ്‌കൂളിനോടനുബന്ധിച്ചാണ് ജില്ലയ്ക്ക് അക്കാദമി അനുവദിച്ചത്.

കായിക മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടത്തിയത്. സംസ്ഥാനത്തെ കായിക മേഖലയിൽ 1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. കായിക രംഗത്ത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കും. ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. ഫലപ്രദമായ ഇടപെടലുകളുണ്ടായാൽ ഉയരങ്ങളിൽ എത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ ഫുട്ബോൾ ടൂർണമെന്റ് കേരളത്തിൽ നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. കായിക രംഗത്തെ സാധ്യതകൾ പ്രയോജപ്പെടുത്താനുള്ള ക്രിയാത്മക നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി 20 സ്‌കൂളുകളിൽ കായിക പരിശീലനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മൂന്ന് അക്കാദമികൾ ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 40 പുതിയ ഫുട്ബോൾ മൈതാനങ്ങളാണ് കേരളത്തിൽ നിലവിൽ വരാൻ പോകുന്നത്. കേരളത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദമാണ് ഫുട്ബോൾ.

രാജ്യത്തിന് എണ്ണമറ്റ താരങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ടൂർണമെന്റുകൾ ഇവിടെ നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. അതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കേരളം ഈ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. നമ്മുടെ വനിതകളുടെ കായിക മികവ് പരിഗണിക്കുമ്പോൾ കേരളത്തിൽ വനിതാ ഫുട്ബോളിന് മികച്ച സാധ്യതയുണ്ട്. വനിതകളെ കായിക മേഖലയിലേക്ക് ആകർഷിക്കേണ്ടതും പ്രോത്സാഹനം നൽകേണ്ടതും പ്രധാനമാണെന്നും അതിന്റെ ഭാഗമായാണ് വനിതാ അക്കാദമികൾ ആരംഭിച്ചിരിക്കുന്നത്. അടുത്ത കാലത്തായി നിരവധി സ്വകാര്യ അക്കാദമികളും കളിക്കളങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ ഭാഗമായി ചില തെറ്റായ പ്രവണതകൾ കണ്ടുവരുന്നുണ്ട്. ലാഭക്കൊതി മൂത്ത് കളിയെയും കളിക്കാരെയും മറക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ച മൂന്ന് അക്കാദമികളിൽ ഒന്നാണ് കണ്ണൂരിലേത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മറ്റ് രണ്ട് അക്കാദമികൾ. ഗോകുലം ഫുട്ബോൾ ക്ലബ്ബിനാണ് ജില്ലയിലെ പരിശീലനച്ചമതല. കണ്ണൂർ ഫുട്ബോൾ അക്കാദമിക് 1.17 കോടി രൂപയാണ് നടത്തിപ്പിനായി അനുവദിച്ചിട്ടുള്ളത്. സ്പോർട്സ് കൗൺസിലിനും സ്പോർട്സ് ഡയറക്ടറേറ്റിനുമാണ് നടത്തിപ്പ് ചുമതല. പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ കായിക യുവജന കാര്യാലയം ഒരുക്കും.കൂത്തുപറമ്പ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കെ പി മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കണ്ണൂർ വനിത ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനം കെ കെ ശൈലജ ടീച്ചർ എംഎൽഎ ഓൺലൈനായി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ് പി പി ദിവ്യ, കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത, ഉപാധ്യക്ഷൻ വി രാമകൃഷ്ണൻ മാസ്റ്റർ,് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ കെ ഷമീർ, എം വി ശ്രീജ, സബ്ബ് കലക്ടർ അനുകുമാരി, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി കെ കെ സജിത് കുമാർ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ പ്രദീപ് നാരോത്ത്, സംസ്ഥാന സ്‌പോർട്സ് കൗൺസിലംഗം വി കെ സനോജ്, ഗോകുലം എഫ് സി മെമ്പർ അശോക് കുമാർ, കായിക യുവജന കാര്യലയം അഡീഷണൽ ഡയറക്ടർ കെ എസ് ബിന്ദു. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡ് കെ കെ പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം തുടങ്ങിയവർ പങ്കെടുത്തു. ഫുട്‌ബോൾ അക്കാദമി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: വടക്കെ മലബാറിലെ കായിക സ്വപ്നങ്ങൾ പുതിയ സ്വപ്ന ചിറകുകൾ നൽകി കൊണ്ട് കുത്തുപറമ്പ് വനിതാ ഫുട്‌ബോൾ അക്കാദമി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും 2022 ജനുവരിയോടെ പുതിയ കായിക നയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് ആരംഭിക്കുന്ന വനിതാ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂർ സ്പോർട്സ് സ്‌കൂളിനോടനുബന്ധിച്ചാണ് ജില്ലയ്ക്ക് അക്കാദമി അനുവദിച്ചത്.

കായിക മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടത്തിയത്. സംസ്ഥാനത്തെ കായിക മേഖലയിൽ 1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. കായിക രംഗത്ത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കും. ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. ഫലപ്രദമായ ഇടപെടലുകളുണ്ടായാൽ ഉയരങ്ങളിൽ എത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ ഫുട്ബോൾ ടൂർണമെന്റ് കേരളത്തിൽ നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. കായിക രംഗത്തെ സാധ്യതകൾ പ്രയോജപ്പെടുത്താനുള്ള ക്രിയാത്മക നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി 20 സ്‌കൂളുകളിൽ കായിക പരിശീലനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മൂന്ന് അക്കാദമികൾ ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 40 പുതിയ ഫുട്ബോൾ മൈതാനങ്ങളാണ് കേരളത്തിൽ നിലവിൽ വരാൻ പോകുന്നത്. കേരളത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദമാണ് ഫുട്ബോൾ.

രാജ്യത്തിന് എണ്ണമറ്റ താരങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ടൂർണമെന്റുകൾ ഇവിടെ നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. അതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കേരളം ഈ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. നമ്മുടെ വനിതകളുടെ കായിക മികവ് പരിഗണിക്കുമ്പോൾ കേരളത്തിൽ വനിതാ ഫുട്ബോളിന് മികച്ച സാധ്യതയുണ്ട്. വനിതകളെ കായിക മേഖലയിലേക്ക് ആകർഷിക്കേണ്ടതും പ്രോത്സാഹനം നൽകേണ്ടതും പ്രധാനമാണെന്നും അതിന്റെ ഭാഗമായാണ് വനിതാ അക്കാദമികൾ ആരംഭിച്ചിരിക്കുന്നത്. അടുത്ത കാലത്തായി നിരവധി സ്വകാര്യ അക്കാദമികളും കളിക്കളങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ ഭാഗമായി ചില തെറ്റായ പ്രവണതകൾ കണ്ടുവരുന്നുണ്ട്. ലാഭക്കൊതി മൂത്ത് കളിയെയും കളിക്കാരെയും മറക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ച മൂന്ന് അക്കാദമികളിൽ ഒന്നാണ് കണ്ണൂരിലേത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മറ്റ് രണ്ട് അക്കാദമികൾ. ഗോകുലം ഫുട്ബോൾ ക്ലബ്ബിനാണ് ജില്ലയിലെ പരിശീലനച്ചമതല. കണ്ണൂർ ഫുട്ബോൾ അക്കാദമിക് 1.17 കോടി രൂപയാണ് നടത്തിപ്പിനായി അനുവദിച്ചിട്ടുള്ളത്. സ്പോർട്സ് കൗൺസിലിനും സ്പോർട്സ് ഡയറക്ടറേറ്റിനുമാണ് നടത്തിപ്പ് ചുമതല. പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ കായിക യുവജന കാര്യാലയം ഒരുക്കും.

കൂത്തുപറമ്പ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കെ പി മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ വനിത ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനം കെ കെ ശൈലജ ടീച്ചർ എംഎൽഎ ഓൺലൈനായി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ് പി പി ദിവ്യ, കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത, ഉപാധ്യക്ഷൻ വി രാമകൃഷ്ണൻ മാസ്റ്റർ,് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ കെ ഷമീർ, എം വി ശ്രീജ, സബ്ബ് കലക്ടർ അനുകുമാരി, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി കെ കെ സജിത് കുമാർ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ പ്രദീപ് നാരോത്ത്, സംസ്ഥാന സ്‌പോർട്സ് കൗൺസിലംഗം വി കെ സനോജ്, ഗോകുലം എഫ് സി മെമ്പർ അശോക് കുമാർ, കായിക യുവജന കാര്യലയം അഡീഷണൽ ഡയറക്ടർ കെ എസ് ബിന്ദു. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡ് കെ കെ പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം തുടങ്ങിയവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP