Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; കേരള ഗവർണർക്ക് പകരം ഗോവ ഗവർണർ പ്രതികരിച്ചത് നല്ല രീതി അല്ലെന്നും എ.കെ.ബാലൻ

ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു;  കേരള ഗവർണർക്ക് പകരം ഗോവ ഗവർണർ പ്രതികരിച്ചത് നല്ല രീതി അല്ലെന്നും എ.കെ.ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. ബിജെപിക്കും സംഘപരിവാറിനും വീണുകിട്ടിയ പ്രശ്‌നത്തെ ഉയർത്തി ചേരിതിരിക്കാനുള്ള ഗൂഢാലോചന നടത്തി അതുവഴി വലിയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബാലൻ പറഞ്ഞു. ഫേസ്‌ബുക്കിലാണ് ബാലന്റെ പ്രതികരണം.

ഇതൊരു ദേശീയ പ്രശ്‌നമാക്കി മാറ്റാനാണ് ഗോവ ഗവർണർ ഇതിൽ അഭിപ്രായം പറയുന്നത്. വളരെ സംവേദനത്വമുള്ള ഒരു വിഷയത്തിൽ ഗവർണർ പ്രതികരിക്കുമ്പോഴും കേന്ദ്ര സർക്കാരിനെ എന്തെങ്കിലും അറിയിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരായണം.

ഇവിടെ കേരള ഗവർണറല്ല, ഗോവ ഗവർണറാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് ഒരു നല്ല രീതിയല്ല. മതനിരപേക്ഷ രാഷ്ട്രീയമാണ് കേരള സർക്കാരും ജനങ്ങളും ഉയർത്തിപ്പിടിക്കുന്നതെന്നും ബാലൻ ഫേസ്‌ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP