Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാട്‌സാപ്പ് ഗ്രൂപ്പിൽ ഗോഡ്‌സേയുടെ പ്രസംഗം ഷെയർ ചെയ്തു; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐക്ക് തൃശൂരിലേക്ക് സ്ഥലംമാറ്റം

വാട്‌സാപ്പ് ഗ്രൂപ്പിൽ ഗോഡ്‌സേയുടെ പ്രസംഗം ഷെയർ ചെയ്തു; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐക്ക് തൃശൂരിലേക്ക് സ്ഥലംമാറ്റം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിള്ളയെയാണ് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിള്ള ഗോഡ്‌സേയുടെ പ്രസംഗം ഇട്ടത്.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്‌ഐയുടെ വിശദീകരണത്തെ തുടർന്ന് ആദ്യം താക്കീത് നൽകി. ഇന്നാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP