Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അറസ്റ്റിലായ ഭർത്താവിനെ തേടി സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാക്രമത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് പരുക്ക്; നാടകീയ സംഭവങ്ങൾ മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ

അറസ്റ്റിലായ ഭർത്താവിനെ തേടി സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാക്രമത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് പരുക്ക്; നാടകീയ സംഭവങ്ങൾ മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അറസ്റ്റിലായ ഭർത്താവിനെ തേടി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിയ യുവതി നടത്തിയ പരാക്രമത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

വാടക നൽകാത്തതിന്റെ പേരിൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം ക്വാർട്ടേഴ്സിൽ താമസിച്ച് വന്ന സുരേഷിന്റെ വാട്ടർ കണക്ഷൻ കെട്ടിട ഉടമ വിച്ഛേദിച്ചെന്നും വെള്ളം ലഭിക്കുന്നില്ലെന്നും സുരേഷ് ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുരേഷിനെ വിളിച്ച പൊലീസുകാരനെ സുരേഷ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.

വാടക നൽകാത്തത് മൂലം കെട്ടിട ഉടമ വാട്ടർ കണക്ഷൻ വിച്ഛേദിച്ചിരിക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ മനസിലായതെന്നും കാര്യം അന്വേഷിക്കാനാണ് മൊബൈലിൽ ബന്ധപ്പെട്ടതെന്നും കേൾക്കാൻ പോലും തയ്യാറാവാതെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം ചൊരിയുകയുമായിരുന്നെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു .പിടിയിലായ സുരേഷ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും, നിരന്തരം അയൽവാസികളുമായും മറ്റും ഇത്തരത്തിൽ തർക്കങ്ങളും പരാതികളും പതിവാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ ചങ്ങരംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തതോടെയാണ് ഇയാളുടെ ഭാര്യ കുട്ടിയെയും എടുത്ത് സ്റ്റേഷനിൽ എത്തിയത്.എത്തിയ ഉടനെ തന്നെ യുവതി പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിന് നേരെ അക്രമങ്ങൾക്ക് മുതിരുകയും ആയിരുന്നു.

പിടിച്ച് മാറ്റാൻ ചെന്ന സ്റ്റേഷനിലെ വനിതാ പൊലീസുകാരായ സുജന(33)ലിജിത(29) എന്നിവരെയാണ് യുവതി അക്രമിച്ച് പരിക്കേൽപിച്ചത്. മർദ്ദനമേറ്റ പൊലീസുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ യുവതിക്കെതിരെയും ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP