Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാർ ഡാമിന്റെ ചുമതല എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക്; പ്രളയ ഭീഷണി ഒഴിവാക്കാൻ കൂടുതൽ ഡാമുകൾ: മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ ഡാമിന്റെ ചുമതല എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക്; പ്രളയ ഭീഷണി ഒഴിവാക്കാൻ കൂടുതൽ ഡാമുകൾ: മന്ത്രി റോഷി അഗസ്റ്റിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യനിർവഹണത്തിനായി ഒരു എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് പൂർണ ചുമതല നൽകാൻ തീരുമാനം. നിയമസഭയിൽ ജലവിഭവ വകുപ്പിന്റെയും ശുദ്ധജല വിതരണ വകുപ്പിന്റെയും ധനാഭ്യർഥ ചർച്ചയിലായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം. നിലവിൽ കട്ടപ്പന മൈനർ ഇറിഗേഷൻ വകുപ്പിന്റെ എക്സിക്യൂട്ടീവ് എഞ്ചിനിയറാണ് ഈ ചുമതല കൂടി വഹിച്ചിരുന്നത്.

ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കേരളത്തിന് പുതിയ ഡാമും തമിഴ്‌നാടിന് അവശ്യത്തിന് ജലവും എന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നയം. നിലവിലുള്ള അണക്കെട്ടിന് 33 മീറ്റർ താഴെയായി പുതിയ ഡാമിനുള്ള സ്ഥലം കണ്ടെത്തി. ഇതിന്റെ പരിസ്ഥിതി ആഘാത പഠനവും മറ്റും പുരോഗമിക്കുകയാണ്. തമിഴ്‌നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രിതല ചർച്ചകളുടെ അടിസ്ഥാനത്തിൽ പുതിയ അണക്കെട്ടിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് സർക്കാർ ശ്രമം.

തുടർച്ചയായ പ്രളയ ഭീഷണി ഒഴിവാക്കാൻ കേരളത്തിൽ കുടുതൽ അണക്കെട്ടുകൾ വേണമെന്ന പാർലമെന്ററി സമിതിയുടെ നിർദ്ദേശം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക ആശങ്കകൾ പരിഹരിച്ച് അണക്കെട്ടുകൾ പണിയണമെന്നാണ് ഡോ. സഞ്ജയ് ജയ്സ്വാൾ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ചാലിയാർ നദിക്കായി സംയോജിത നദീതട മാസ്റ്റർ പ്ലാൻ തയാറാക്കാൻ സാങ്കേതിക സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചാലിയാർ തടത്തിൽ വെള്ളപ്പൊക്ക് നിയന്ത്രണത്തിന് അണക്കെട്ട്് നിർമ്മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP