Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽപ്പറ്റയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടം, കാർഷിക ആവശ്യത്തിനായി പഞ്ചായത്ത് നിർമ്മിച്ച കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

കൽപ്പറ്റയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടം, കാർഷിക ആവശ്യത്തിനായി പഞ്ചായത്ത് നിർമ്മിച്ച കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കാർഷിക ആവശ്യത്തിനായി പഞ്ചായത്ത് നിർമ്മിച്ച കുളത്തിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ് മരിച്ചത്. കണിയാമ്പറ്റ ചിത്രമൂലയിലെ കുളത്തിൽ കുളിക്കുന്നതിനിടെ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം.

വീട്ടിൽ നിന്ന് കുറച്ചകലെ കാർഷിക ആവശ്യത്തിനായി പഞ്ചായത്ത് നിർമ്മിച്ച കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതായാണ് വിവരം. കുളത്തിനടിയിലെ ചെളിയിൽ കാൽപുതഞ്ഞ് അകപ്പെടുകയായിരുന്നു. ഉടനെ കമ്പളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനങ്ങാടി സെന്റ്‌മേരീസ് കോളേജിലെ വിദ്യാർത്ഥിയാണ്. മാതാവ്: ഷാഹിത. സഹോദരങ്ങൾ: ഇജാസ്, ഷിയാസ്, അബ്ബാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP