Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്; രോഗലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്ത് ദിവസം

കോവിഡ്; രോഗലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്ത് ദിവസം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കുമുള്ള ഹോം ഐസലേഷൻ പത്തു ദിവസമാക്കി കുറച്ചു. കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാർഗരേഖ. അതേസമയം, ഗുരുതരാവസ്ഥയിലുള്ളവരുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയർത്തിയും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ സംസ്ഥാന സർക്കാർ കാതലായ മാറ്റം വരുത്തി.

മൂന്നാം തരംഗം മുന്നിൽ കണ്ട് കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാർഗരേഖയും പരിഷ്‌കരിച്ചു. ഗർഭിണികളുടെ ഗുരുതരാവസ്ഥയും മരണവും ഒഴിവാക്കാൻ പ്രത്യേക നിർദേശങ്ങളും ഉൾപ്പെടുത്തി. നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്ക് ആന്റിബയോട്ടിക്കോ വിറ്റാമിൻ ഗുളികകളോ നൽകേണ്ടതില്ലെന്നും പുതുക്കിയ മാർഗരേഖയിൽ നിർദേശിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP