Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളത്തിന്റെ പകുതിയും പെട്രോളിന് ചെലവാകുന്നു; വീട്ടു സാധനങ്ങളുടെ വിലയും ഉയരുന്നു: മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്

ശമ്പളത്തിന്റെ പകുതിയും പെട്രോളിന് ചെലവാകുന്നു; വീട്ടു സാധനങ്ങളുടെ വിലയും ഉയരുന്നു: മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്

സ്വന്തം ലേഖകൻ

ചെന്നൈ: പെട്രോളിന്റെയും വീട്ടുസാധനങ്ങളുടെയും വില കുതിച്ചുയരുന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിൽ നഗരസഭയിലെ താൽക്കാലിക ഡ്രൈവർ കൃഷ്ണസ്വാമി (28) യാണ് ജീവനൊടുക്കിയത്. വിലക്കയറ്റം മൂലം സമ്മർദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന് ഇയാളുടെ കുടുംബം പൊലീസിൽ പരാതി നൽകി.

ശമ്പളത്തിന്റെ പകുതിയും പെട്രോളിനു നൽകേണ്ടിവരികയാണെന്നും എല്ലാ സാധനങ്ങളുടെയും വില ഉയരുന്നതിനാൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നും പറഞ്ഞതിനു തൊട്ടുപിന്നാലെയാണു തൂങ്ങിമരിച്ചതെന്നു ഭാര്യ രോഹിണി പറയുന്നു. തൂത്തുക്കുടി കോവിൽപെട്ടി ടൗൺ നഗരസഭാ ജീവനക്കാരനാണ്.

ബൈക്കിൽ പെട്രോൾ അടിക്കാൻ കാശില്ലെന്നു പറഞ്ഞപ്പോൾ തന്റെ അച്ഛനോടു വാങ്ങിത്തരാമെന്നു രോഹിണി കൃഷ്ണസ്വാമിയോടു പറഞ്ഞത്രേ. പിന്നീട് മുറിയിൽ ചെന്നു നോക്കിയപ്പോൾ മരിച്ചതായാണു കണ്ടതെന്നും അറിയിച്ചു. ആത്മഹത്യയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP