Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ് സംവിധാനമൊരുങ്ങി; 15 മിനിറ്റിനകം ഫലം; 3000 രൂപ ഫീസ്

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ് സംവിധാനമൊരുങ്ങി; 15 മിനിറ്റിനകം ഫലം; 3000  രൂപ ഫീസ്

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ: വിദേശയാത്രയ്ക്ക് മുൻപായി യാത്രക്കാർ നടത്തേണ്ട റാപ്പിഡ് പി.സി.ആർ പരിശോധനയ്ക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംവിധാനമൊരുങ്ങി.മൈക്രോ ഹെൽത്ത് ലബോറട്ടറീസാണ് കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയിരിക്കുന്നത്. 10 രജിസ്‌ട്രേഷൻ കൗണ്ടറുകളാണ് ടെർമിനലിൽ തുറന്നിട്ടുള്ളത്.

15 മിനിറ്റിനകം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പരിശോധനാ ഫലം ലഭ്യമാകും. 3000 രൂപയാണ് പരിശോധനയ്ക്ക് ഫീസ്. മൂന്ന് മണിക്കൂറിനുള്ളിൽ 500 പരിശോധനകൾ നടത്താൻ കഴിയുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. പരിശോധനയ്ക്ക് വാട്‌സാപ്പ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. പുറമേ വിമാനത്താവളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ കോഡ് സ്‌കാൻ ചെയ്തും പരിശോധനയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. പരിശോധനാ ഫലം എസ്.എം.എസ് വഴിയും നേരിട്ടും ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP