Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണത്തിന് ശേഷം റേഷൻകാർഡ് ഉടമകൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി ജി ആർ അനിൽ; ഇത് സ്‌പെഷ്യൽ കിറ്റെന്നും വിശദീകരണം

ഓണത്തിന് ശേഷം റേഷൻകാർഡ് ഉടമകൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി ജി ആർ അനിൽ; ഇത് സ്‌പെഷ്യൽ കിറ്റെന്നും വിശദീകരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓണത്തിന് ശേഷം റേഷൻകാർഡ് ഉടമകൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി ജി ആർ അനിൽ. ജൂലൈയിൽ ഭക്ഷ്യകിറ്റ് നൽകിയിട്ടില്ല. അതിന് സർക്കാർ തീരുമാനം എടുത്തിരുന്നില്ല. ഓണക്കിറ്റിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ കിറ്റാണ് പകരം നൽകുന്നതെന്നും മന്ത്രി അനിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഭക്ഷ്യവകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കിറ്റിനുള്ള പണം കണ്ടെത്തിയിരുന്നത്. കിറ്റ് വിതരണം ചെയ്ത റേഷൻ കടയുടമകൾക്ക് 2020 മുതലുള്ള കമ്മളഷൻ തുക കുടിശ്ശികയാണെന്നും ജി ആർ അനിൽ സഭയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP