Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃത്താല കോടനാട് തുരുത്തിൽ നിന്നും പിടികൂടിയത് 2500ലിറ്റർ സ്പിരിറ്റ്; കുടുങ്ങിയത് കള്ള് ഷാപ്പ് നടത്തുന്ന ഹരി എന്നയാളുടെ സുഹൃത്ത്; പിടിച്ചെടുത്തത് വ്യാജക്കള്ള് നിർമ്മാണത്തിനായി സൂക്ഷിച്ച സാധനം

തൃത്താല കോടനാട് തുരുത്തിൽ നിന്നും പിടികൂടിയത് 2500ലിറ്റർ സ്പിരിറ്റ്; കുടുങ്ങിയത് കള്ള് ഷാപ്പ് നടത്തുന്ന ഹരി എന്നയാളുടെ സുഹൃത്ത്; പിടിച്ചെടുത്തത് വ്യാജക്കള്ള് നിർമ്മാണത്തിനായി സൂക്ഷിച്ച സാധനം

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃത്താല കോടനാട് തുരുത്തിൽ നിന്നും 2500ലിറ്റർ സ്പിരിറ്റ് പിടികൂടി. തൃത്താല കള്ള് ഷാപ്പ് നടത്തുന്ന ഹരി എന്നയാളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ആണ് സ്പിരിറ്റ് പിടികൂടിയത്. വ്യാജക്കള്ള് നിർമ്മാണത്തിനായി സൂക്ഷിച്ചതെന്ന് സംശയിക്കുന്നു.

തൃത്താല എക്‌സൈസ് റേഞ്ചിന് മേൽ നടപടികൾക്ക് കൈമാറി. പാർട്ടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറായ ടി അനികുമാറിനെ കൂടാതെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ,കെ വി വിനോദ് എസ്. മധുസൂദൻ നായർ,സി സെന്തിൽ കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ് .ഷംനാദ്, ആർ രാജേഷ് ,വിശാഖ്, ബസന്ത് കുമാർ, മൊഹമ്മദ് അലി, അഖിൽ, ഡ്രൈവർ രാജീവ് എന്നിവരും പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP