Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് പ്രവർത്തന അനുമതി; മൂന്നു വിഭാഗത്തിൽ പെട്ട സഞ്ചാരികൾക്ക് പ്രവേശനം

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് പ്രവർത്തന അനുമതി; മൂന്നു വിഭാഗത്തിൽ പെട്ട സഞ്ചാരികൾക്ക് പ്രവേശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകൾ പ്രവർത്തിക്കാൻ അനുമതി. ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്.

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് വാക്‌സിൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.

ഒരു ഡോസ് വാക്‌സിൻ എടുത്ത സഞ്ചാരികൾക്ക് ഹൗസ്‌ബോട്ടുകളിൽ പ്രവേശിക്കാം. 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവർക്കോ ബോട്ടുകളിൽ പ്രവേശനം അനുവദിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP