Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവിഹിത ബന്ധം ആരോപിച്ച് 30കാരിയുടെ തലമുണ്ഡനം ചെയ്തു; ആറു പേർ അറസ്റ്റിൽ

അവിഹിത ബന്ധം ആരോപിച്ച് 30കാരിയുടെ തലമുണ്ഡനം ചെയ്തു; ആറു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അവിഹിത ബന്ധം ആരോപിച്ച് 30കാരിയുടെ തലമുണ്ഡനം ചെയ്ത സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്നാണ് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ സബർകന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് സംഭവം. സംഭവവത്തിൽ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. വദാൻഷിഷ് ചൗഹാൻ, രാജുജി ചൗഹാൻ, കലുസിൻ ചൗഹാൻ, രാഗേഷ് സിൻ ചൗഹാൻ, സുരേഖാ ചൗഹാൻ, സോനാൽ ചൗഹാൻ എന്നിവരെ അറസ്റ്റ് ചെയ്തതായി സബ് ഇൻസ്പെക്ടർ ജനി പറഞ്ഞു.

സഞ്ചേരി ഗ്രാമത്തിൽ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെ ആണ് വഴിയില് തടഞ്ഞു നിർത്തി ആക്രമിച്ചത്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വിവാഹിതനായ ഒരാളുമായി ബന്ധം ആരോപിച്ചാണ് പ്രതികൾ ഇവരെ ആക്രമിച്ചതെന്ന് സബ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു. പ്രതികളിൽ ഒരാളുടെ സഹോദരി ഭർത്താവിനെയും യുവതിയെയും ചേർത്ത് ബന്ധം ആരോപിച്ചയിരുന്നു ആക്രമണം.

ജുലായ് 30ന് ബാങ്ക് ആവശ്യത്തിന് യുവതി പോയി മടങ്ങി വരുമ്പോൾ ആരോപണ വിധേയനായ യുവാവ് ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. എന്നാൽ വഴിയിൽ വെച്ച് പ്രതികൾ ഇത് കാണുകയും ബൈക്ക് നിർത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എഫ്.ഐ.ആർ രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ പ്രതികളെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP