Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പട്ടികജാതി-പട്ടികവർഗപ്രാതിനിധ്യം ഉറപ്പാക്കാൻ എക്‌സിക്യൂട്ടീവ് ഉത്തരവിറങ്ങി; ആറ് പേർ നേരിട്ട് തഹസിൽദാർമാരാകും

പട്ടികജാതി-പട്ടികവർഗപ്രാതിനിധ്യം ഉറപ്പാക്കാൻ എക്‌സിക്യൂട്ടീവ് ഉത്തരവിറങ്ങി; ആറ് പേർ നേരിട്ട് തഹസിൽദാർമാരാകും

സ്വന്തം ലേഖകൻ

തൃശ്ശൂർ: സംസ്ഥാന സർക്കാർ വകുപ്പുകളിൽ പട്ടികജാതി-പട്ടികവർഗപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ നടപടികൾ. ലാൻഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികയായ തഹസിൽദാറായി ആറുപേരെ ഇത്തരത്തിൽ നിയമിക്കാനാണ് എക്‌സിക്യുട്ടീവ് ഉത്തരവിറക്കിയിരിക്കുന്നത്.

സംവരണാർഹതയുള്ള ഈ വിഭാഗങ്ങളുടെ തുല്യപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് ഒരുവർഷംമുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ലാൻഡ് റവന്യൂവിൽ 10 ഒഴിവുകൾ നികത്തണമെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ, തഹസിൽദാർ തസ്തികയിൽ നേരിട്ടുള്ള നിയമനം പ്രത്യേക ചട്ടങ്ങളിലും പരാമർശിക്കുന്നില്ല. ഈ തസ്തികയിലേക്ക് പ്രത്യേക നിയമനം നടത്താൻ പ്രത്യേകചട്ടം അനിവാര്യമാണെന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ എക്‌സിക്യുട്ടീവ് ഉത്തരവെന്ന ആവശ്യം പി.എസ്സി. മുന്നോട്ടുവെച്ചത്. ഇതുപ്രകാരം നിയമനത്തിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതനുസരിച്ച് ആറ് തഹസിൽദാർമാരുടെ നേരിട്ടുള്ള നിയമനനടപടികൾ പി.എസ്.സി. ഉടൻ തുടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP