Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമുഖം ലേബർ സൊസൈറ്റി ഭരണം ബിജെപിക്ക് ലീഗ് മറിച്ചുവിറ്റെന്ന ആരോപണം; അന്വേഷണവുമായി സഹകരണ വകുപ്പ്; മാർച്ചിൽ ബിജെപി സ്വന്തമാക്കിയത് എട്ടുവർഷം ലീഗ് ഭരണം കൈയാളിയ സൊസൈറ്റി

പെരുമുഖം ലേബർ സൊസൈറ്റി ഭരണം ബിജെപിക്ക്  ലീഗ് മറിച്ചുവിറ്റെന്ന ആരോപണം; അന്വേഷണവുമായി സഹകരണ വകുപ്പ്; മാർച്ചിൽ ബിജെപി സ്വന്തമാക്കിയത് എട്ടുവർഷം ലീഗ് ഭരണം കൈയാളിയ സൊസൈറ്റി

ജംഷാദ് മലപ്പുറം

കോഴിക്കോട്: മുസ്ലിം ലീഗ് നിയന്ത്രണത്തിൽ ആയിരുന്ന പെരുമുഖം ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണം ബിജെപിക്ക് വിൽപ്പന നടത്തിയതായുള്ള പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണമാരംഭിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയുടെ നാട്ടിലാണ് ലീഗ് ബിജെപി സഹകരണ കച്ചവടം നടന്നത്.

എട്ടുവർഷമായി ലീഗ് ഭരണത്തിലുണ്ടായിരുന്ന ലേബർ സൊസൈറ്റി മാർച്ചിലാണ് ബിജെപി സ്വന്തമാക്കിയത്. ലീഗ് നേതാവ് എ. അബ്ദുൽറഹീം പ്രസിഡന്റായിരുന്ന സംഘമാണിത്. തെരഞ്ഞെടുപ്പ് നടത്താതെ സംഘം അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിന് കീഴിലാക്കിയായിരുന്നു കച്ചവടം. 50 ബിജെപിക്കാരെ അംഗങ്ങളാക്കിയാണ് കൈമാറ്റത്തിന് വഴിയൊരുക്കിയത്.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് അംഗങ്ങളുടെ കൂടെ വോട്ടുനേടിയാണ് മുൻ കൗൺസിലറായിരുന്ന ബിജെപി നേതാവ് പി. ഷാജിദ് പ്രസിഡന്റായത്. സംഘത്തിന്റെ പ്രവർത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കരുവൻതിരുത്തി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.എം ബജീറ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിലാണ് വകുപ്പ് തല അന്വേഷണം ആരംഭിച്ചത്.

കോലീബി സഖ്യത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രസിദ്ധമായ ബേപ്പൂർ നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബിജെപിക്ക് വിൽപന നടത്തിയെന്ന പരാതി യു.ഡി.എഫ് നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ലീഗ് പ്രാദേശിക നേതൃത്വം ഇത് സംബന്ധിച്ച് പരാതിയുമായി ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ സമീപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP