Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ കയറുന്നതിന് എ.പി.അബ്ദുൽ വഹാബ് വിഭാഗത്തിന് വിലക്ക്; പ്രവേശനവും യോഗവും കോടതി തടഞ്ഞത് ഓഗസ്റ്റ് 10 വരെ

ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ കയറുന്നതിന് എ.പി.അബ്ദുൽ വഹാബ് വിഭാഗത്തിന് വിലക്ക്; പ്രവേശനവും യോഗവും  കോടതി തടഞ്ഞത് ഓഗസ്റ്റ് 10 വരെ

കെ വി നിരഞ്ജൻ

കോഴിക്കോട്: പാളയത്തെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എ.പി.അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്. ഹർജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 10 വരെ ഓഫിസിൽ കയറുകയോ അകത്ത് യോഗം ചേരുകയോ ചെയ്യരുതെന്നാണ് രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി.

ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡന്റ് ബി.ഹംസഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരെ മറ്റു രണ്ട് പരാതിക്കാരുമായി നൽകിയ ഹരജിയിലാണ് നടപടി. മുൻ പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ.എം.മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവർ മുഖേന ഹരജി നൽകിയത്.

ഓഗസ്റ്റ് മൂന്നിന് വഹാബ് വിഭാഗം യോഗം ചേരുമെന്ന പത്രവാർത്തകൾ ഹരജിക്കാർ കോടതിയിൽ ഹാജരാക്കി. എതിർകക്ഷികളായ രണ്ട് പേരോ അനുയായികളോ ഓഫിസിൽ കയറരുതെന്നാണ് നിർദ്ദേശം. ഇവർക്ക് കോടതിയിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസയക്കാനും ഉത്തരവായി. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും നോട്ടീസ് നൽകി എതിർകക്ഷികൾ ഹാജരാവുന്നത് കാത്തിരുന്നാൽ ഹരജിയുടെ ഉദ്ദേശ്യം നടക്കാതെ പോകുമെന്നും കണ്ടെത്തിയാണ് മറുപക്ഷത്തി!െന്റ അഭാവത്തിലുള്ള വിധി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP