Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

36 വർഷത്തെ സേവനത്തിളക്കം; ജയിൽ ഡിജിപി ഋഷിരാജ് സിങ് സർവീസിൽ നിന്നും വിരമിച്ചു

36 വർഷത്തെ സേവനത്തിളക്കം; ജയിൽ ഡിജിപി ഋഷിരാജ് സിങ് സർവീസിൽ നിന്നും വിരമിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിൽ ഡിജിപി ഋഷിരാജ് സിങ് സർവീസിൽ നിന്നും വിരമിച്ചു. 36 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. സംസ്ഥാന പൊലീസിൽ വിവിധ വിഭാഗങ്ങളുടെ തലവനായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് വിജിലൻസ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി എന്നീ പദവികൾ മാത്രമാണ് ലഭിക്കാതിരുന്നത്.

ഋഷിരാജ് സിങ് ഇന്ന് പേരൂർക്കട എസ്എപി ക്യാമ്പ് ഗ്രൗണ്ടിൽ വിടവാങ്ങൽ പരേഡിൽ പൊലീസ് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. മൂന്നാർ ദൗത്യം ഉൾപ്പെടെ സർക്കാർ ഏൽപ്പിച്ച പല ചുമതലകളും തികഞ്ഞ ഉത്തരവാദിത്വത്തോടെ നിർവഹിച്ചിരുന്ന മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിച്ച ശേഷവും കേരളത്തിൽ തുടരുമെന്നാണ് ഋഷിരാജ് സിങ് അറിയിച്ചിട്ടുള്ളത്.

രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിങ് 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 24-ാം വയസിലാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്ട്രയിലും ജോലി ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP