Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്സിൻ കിട്ടണമെങ്കിൽ ആദ്യം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം: വിവാദ ഉത്തരവ് പിൻവലിക്കാതെ കണ്ണുർ കലക്ടർ; കേന്ദ്ര മാർഗനിർദ്ദേശത്തിന്റെ ലംഘനമെന്ന് ആരോഗ്യ പ്രവർത്തകർ

വാക്സിൻ കിട്ടണമെങ്കിൽ ആദ്യം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം: വിവാദ ഉത്തരവ് പിൻവലിക്കാതെ കണ്ണുർ കലക്ടർ; കേന്ദ്ര മാർഗനിർദ്ദേശത്തിന്റെ ലംഘനമെന്ന് ആരോഗ്യ പ്രവർത്തകർ

അനീഷ് കുമാർ

കണ്ണൂർ: പ്രതിഷേധം വ്യാപകമാകുമ്പോഴും വിവാദ ഉത്തരവ് നടപ്പിലാക്കുമെന്ന തീരുമാനത്തിൽ കണ്ണൂർ കലക്ടർ ടി.വി സുഭാഷ് .തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലുടെയാണ് ആന്റിജൻ പരിശോധനയ്ക്കു ശേഷം മാത്രമേ കോവിഡ് പരിശോധന നടത്തുകയുള്ളുവെന്ന ഉത്തരവ് ഈ മാസം 28 മുതൽ നടപ്പിലാക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കലക്ടർ വ്യക്തമാക്കിയത്.

എന്നാൽ ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും നേരത്തെ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഇപ്പോൾ പരിഷ്‌കരണം നടപ്പിലാക്കുന്നതെന്നും കലക്ടർ ചുണ്ടിക്കാട്ടി. തൊട്ടടുത്ത ജില്ലയായ കാസർകോടും ഇതിനു സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും കലക്ടർ ചുണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കലക്ടറുടെ തീരുമാനത്തിനെതിരെ അതിശക്തമായ എതിർപ്പാണ് കെ.ജി.എം.ഒ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുയരുന്നത്. കലക്ടറുടെ പുതിയ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് കൊ വിഡ് പരിശോധന വഴി ജനങ്ങളെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ മോഹനനും ആരോപിച്ചു.\

വാക്സിൻ എടുക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന വേണമെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. വാക്സിന് മുമ്പ് കോവിഡ് ടെസ്റ്റ് വേണ്ടയെന്നാണ് കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശത്തിൽ പറയുന്നത്. കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ ഉത്തരവ് നിലവിലുള്ള കൊ വിഡ് മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതാണ്.

ഈ നീക്കം വാക്സിനേഷൻ ഡ്രൈവിനെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യപ്രവർത്തകർ ചുണ്ടിക്കാട്ടുന്നു. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന് കെ.ജി.എം.ഒ ഭാരവാഹികൾ ആരോപിച്ചു. കടകൾ തുറക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധമാക്കിയതിനെതിരേ വ്യാപാരി വ്യവസായ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് കലക്ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ വാക്സിൻ കിട്ടണമെങ്കിൽ ആദ്യം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം ഇതിനായി വാക്സിൻ എടുക്കാൻ എത്തുന്നവർക്ക് അതാത് കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കുമെന്നുമായിരുന്നു കലക്ടറുടെ അറിയിപ്പ്. നിലവിലുള്ള സംവിധാനങ്ങൾ വെച്ച് ഇത് നടപ്പാക്കൽ പ്രായോഗികം അല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് പ്രതിരോധ പ്രവർത്തകരുടെ ഇരട്ടിയെങ്കിലും ഉണ്ടെങ്കിലെ വാക്സിൻ കേന്ദ്രങ്ങളിലും ഉത്തരവ് നടപ്പിലാക്കാൻ കഴിയൂവെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP