Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

500 കോടി രൂപ നിക്ഷേപമുള്ള സഹകരണബാങ്കിൽ 1000 കോടിയിലധികം തിരിമറി; കരുവന്നൂർ ബാങ്കിലെ തീവെട്ടിക്കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ സുധാകരൻ

500 കോടി രൂപ നിക്ഷേപമുള്ള സഹകരണബാങ്കിൽ 1000 കോടിയിലധികം തിരിമറി; കരുവന്നൂർ ബാങ്കിലെ തീവെട്ടിക്കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ സുധാകരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ സഹകരണ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ള നടന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ആയിരം കോടിയുടെ കൊള്ളയാണെന്നും ഇതിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച രാജ്ഭവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

500 കോടി രൂപ നിക്ഷേപമുള്ള തൃശ്ശൂർ കരുവന്നൂർ ബാങ്കിൽ സഹകരണബാങ്കിൽ 1000 കോടിയിലധികം രൂപയാണ് തിരിമറി നടത്തിയത്. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപ്പോലും ബാധിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടാണ് നടന്നത്. ബാങ്കിന് പ്രത്യേകമായുള്ള കൺകറന്റ് ആഡിറ്റർ പരിശോധിക്കുന്ന ബാങ്കിലാണ് ഈ തിരിമറി നടത്തിയിരിക്കുന്നത്. എന്നിട്ടും തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥർ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്ന് സുധാകരൻ പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ സിപിഎം നേതൃത്വത്തിന്റെ ഇഷ്ടക്കാർക്ക് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് വായ്പ നൽകിയത്. സിപിഎം നിയന്ത്രണത്തിലുള്ള കേരളത്തിലെ ഒട്ടുമിക്ക ബാങ്കുകളിലും ഇതേ അവസ്ഥയാണുള്ളത്. ഇടതുപക്ഷത്തോട് കൂറുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനാധിപത്യ വിരുദ്ധമായിട്ടാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ഭരണം സിപിഎം പിടിച്ചെടുക്കുന്നത്.തുടർന്ന് ഭരണസ്വാധീനവും പാർട്ടി പിൻബലവും ഉപയോഗിച്ച് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതികൾ സാമ്പത്തിക തിരിമറിയും കൊള്ളയും നടത്തുവെന്നും സുധാകരൻ പറഞ്ഞു.

സാധാരണക്കാർക്ക് അത്താണിയാണ് സഹകരണ പ്രസ്ഥാനങ്ങൾ.അവ സ്ഥാപനങ്ങൾ തകർക്കപ്പെടുമ്പോൾ വഴിയാധാരമാകുന്നത് പാവപ്പെട്ട ജനങ്ങളാണ്.സഹകരണ മേഖലയോട് ഒരുകൂറും ഇല്ലാത്ത പാർട്ടിയാണ് ബിജെപി. കേന്ദ്ര സർക്കാർ പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയവും അതിന്റെ ചുമതല അമിത്ഷായ്ക്ക് നൽകിയതും ആശങ്കയോടെയാണ് സഹകരണമേഖലയെ സ്നേഹിക്കുന്നവർ കാണുന്നത്. കോൺഗ്രസ് മുക്ത ഗുജറാത്ത് നടപ്പിലാക്കാൻ അമിത്ഷാ ആയുധമാക്കിയത് സഹകരണ മേഖലയെയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് അടിത്തറ പാകാനാണ് ബിജെപി സഹകരണ മേഖലയിലേക്ക് കടന്നുവരുന്നത്. ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു.

സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,എം വിൻസന്റ് എംഎൽഎ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP