Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

കണ്ണുർ:തളിപ്പറമ്പ് ചെനയന്നൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. നടുവിൽ സ്വദേശി വൈദ്യരകത്ത് ഇസ്മായിൽ(39)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ നടുവിലെ വീട്ടിൽ നിന്നും തളിപ്പറമ്പിലെ ഭാര്യ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. എതിരേ വന്ന ബൈക്കും ഇസ്മായിൽ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇസ്മായിലിനെയും ബൈക്ക് യാത്രികനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇസ്മായിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP