Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

എ.സി റോഡ് പുനരുദ്ധാരണം; ഇന്ന് മുതൽ ചരക്ക്-ദീർഘ ദൂര വാഹനങ്ങൾക്ക് നിരോധനം

എ.സി റോഡ് പുനരുദ്ധാരണം; ഇന്ന് മുതൽ ചരക്ക്-ദീർഘ ദൂര വാഹനങ്ങൾക്ക് നിരോധനം

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതൽ ചരക്ക്-ദീർഘ ദൂര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

ചങ്ങനാശ്ശേരി പെരുന്ന മുതൽ കളർകോട് വരെയുള്ള ഭാഗത്താണ് ചരക്കുവാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചത്. എ.സി. റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം.

ചെറുപാലങ്ങൾ പൊളിച്ചുപണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താത്കാലിക മാർഗമൊരുക്കും. ജങ്കാർ ഉപയോഗിച്ച് എ.സി. റോഡിലേക്കും മറ്റും പ്രവേശിക്കുന്ന യാത്രികർ മറ്റ് റോഡുകൾ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കെ. എസ്.ആർ.ടി.സി. സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എ.സി. റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്കുവാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും താഴെ പറയുന്ന റോഡുകൾ ഉപയോഗിക്കണം.

* പെരുന്ന-മുത്തൂർ ജങ്ഷൻ-പൊടിയാടി-ചക്കുളത്തുകാവ്-മുട്ടാർ-കിടങ്ങറ റോഡ്.

* പെരുന്ന-ചങ്ങനാശ്ശേരി ജങ്ഷൻ-കുമരംകരി-കിടങ്ങറ റോഡ്.

* കിടങ്ങറ-മുട്ടാർ-ചക്കുളത്തുകാവ്-തലവടി-മിത്രക്കരി-മാമ്പുഴക്കരി റോഡ്.

* മാമ്പുഴക്കരി-മിത്രക്കരി-ചങ്ങങ്കരി-തായങ്കരി-വേഴപ്ര റോഡ്.

* വേഴപ്ര-തായങ്കരി-ചമ്പക്കുളം-മങ്കൊമ്പ് റോഡ്.

* കിടങ്ങറ-വെളിയനാട്-പുളിങ്കുന്ന്-മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ റോഡ്.

* മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി റോഡ്.

* പൂപ്പള്ളി-ചമ്പക്കുളം-വൈശ്യംഭാഗം-എസ്.എൻ. കവല-കളർകോട് റോഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP