Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വ്യാജമദ്യ നിർമ്മാണം; രണ്ട് പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 1460 ലിറ്റർ സ്പിരിറ്റ്

മുൻ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വ്യാജമദ്യ നിർമ്മാണം; രണ്ട് പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 1460 ലിറ്റർ സ്പിരിറ്റ്

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ നിന്നും മുൻ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള വ്യാജമദ്യ നിർമ്മാണ സംഘം അറസ്റ്റിലായി. കറ്റാനത്തെ വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്‌സൈസ് ഇന്റലിജൻസ് സംഘം നടത്തിയ റെയ്ഡിൽ രണ്ടു പേരാണ് അറസ്റ്റിലായത്. 1460 ലീറ്റർ സ്പിരിറ്റും ഇവരിൽ നിന്നും പിടികൂടി. ചില്ലറ വിൽപനയ്ക്കായി കന്നാസുകളിൽ നിറച്ച് വ്യാജമദ്യം നൽകുന്ന കേന്ദ്രമായിരുന്നു ഇതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലിപ്പക്കുളം ഇടയില വടക്കതിൽ വീട്ടിൽ ശിവൻ (58), ഒട്ടേറെ കേസുകളിലെ പ്രതിയായ കട്ടച്ചിറ ചാത്തവനത്ത് മനുകുമാർ (മണിക്കുട്ടൻ40) എന്നിവരാണ് അറസ്റ്റിലായത്. ശിവന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. 35 ലീറ്റർ വീതം കൊള്ളുന്ന 20 കന്നാസുകളിലായി 700, നിറം ചേർത്ത 360, നിറം ചേർക്കുന്നതിനായി നേർപ്പിച്ച 400 ലീറ്റർ വീതം സ്പിരിറ്റാണു കണ്ടെത്തിയത്. വ്യാജ മദ്യം നിർമ്മിക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന കാരമൽ, വനില ഫ്‌ളേവറുകളും പിടികൂടി.

മദ്യനിർമ്മാണത്തിന്റെ സൂത്രധാരന്മാരെന്നു എക്‌സൈസ് സംശയിക്കുന്ന കൃഷ്ണപുരം കാപ്പിൽ സ്വദേശികളായ മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ (കിഷോർ), കാപ്പ കേസ് പ്രതി റിയാസ്ഖാൻ എന്നിവർക്കെതിരെ കേസ് എടുത്തു. വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെത്തുടർന്നു വർഷങ്ങൾക്കു മുൻപ് ഹാരി ജോണിനെ എക്‌സൈസ് വകുപ്പിൽ നിന്നു പിരിച്ചുവിട്ടിരുന്നു.

സമാനമായ സംഭവങ്ങളിൽ പലതവണ ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ലോക്ഡൗണിൽ കരീലക്കുളങ്ങരയിൽ നിന്ന് 500 ലീറ്റർ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളുമായി ഇയാളെ കൊല്ലം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ഹാരി ജോൺ നിരീക്ഷണത്തിലായിരുന്നെന്നും എക്‌സൈസ് സംഘം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP