Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവിധ പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന; കോവിഡ് സ്‌ക്വാഡ് പരിശോധനയിൽ കൊല്ലത്ത് 24 സ്ഥാപങ്ങൾക്ക് പിഴ

വിവിധ പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന; കോവിഡ് സ്‌ക്വാഡ് പരിശോധനയിൽ കൊല്ലത്ത് 24 സ്ഥാപങ്ങൾക്ക് പിഴ

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടർ ബി. അബ്ദുൽ നാസറിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 24 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂർ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 14 കേസുകളിൽ പിഴയീടാക്കി. 108 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.

കൊട്ടാരക്കരയിൽ നടത്തിയ പരിശോധനയിൽ എട്ടു കേസുകളിൽ പിഴയീടാക്കി. 171 എണ്ണത്തിന് താക്കീത് നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാർ നേതൃത്വം നൽകി. കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. രണ്ടു കേസുകളിൽ പിഴ ഈടാക്കുകയും 19 എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു.

കൊല്ലത്തെ വിവിധ പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 19 കേസുകളിൽ താക്കീത് നൽകി. പുനലൂരിൽ ഡെപ്യൂട്ടി തഹസീൽദാർ ഗീതയുടെ നേതൃത്വത്തിൽ പുനലൂർ, അഞ്ചൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 18 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.

പത്തനാപുരത്തെ പിറവന്തൂരിൽ ഡെപ്യൂട്ടി തഹസീൽദാർ ഷിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറു കേസുകൾക്ക് താക്കീത് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP