Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജലവൈദ്യുത ഉത്പാദനം വർധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കും; കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി

ജലവൈദ്യുത ഉത്പാദനം വർധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കും; കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ജലവൈദ്യുത ഉത്പാദനം വർധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബിയുടെ ജലസംഭരണികളിലാകെ ഇന്ന് രാവിലെ ഏഴു വരെയുള്ള കണക്കുപ്രകാരം 52.57 ശതമാനം വെള്ളമാണുള്ളത്. പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച ചട്ടങ്ങൾ കർശനമായി പാലിക്കും.

ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന പക്ഷം നിയമാനുസൃതമായ മുന്നറിയിപ്പുകൾ നൽകി ഡാമുകൾ തുറക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP