Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഷണ കേസിലെ പ്രതി തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി; ഒളിവിലായിരുന്ന പൊടിമോൻ കായലിലേക്ക് ചാടിയത് പൊലീസിനെ കണ്ടതോടെ; രക്ഷപ്പെടുത്തിയത് തീരദേശ സ്റ്റേഷനിലെ വാർഡന്മാർ

മോഷണ കേസിലെ പ്രതി തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി; ഒളിവിലായിരുന്ന പൊടിമോൻ കായലിലേക്ക് ചാടിയത് പൊലീസിനെ കണ്ടതോടെ;  രക്ഷപ്പെടുത്തിയത് തീരദേശ സ്റ്റേഷനിലെ വാർഡന്മാർ

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: മോഷണക്കേസിലെ പ്രതി സ്പിൽവേയിൽ നിന്നു ചാടി. മണിക്കൂറുകൾക്കകം പൊലിസ് രക്ഷപെടുത്തി.കാക്കാഴം പൊക്കത്തിൽ പൊടിമോനാ (30)ണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടിയത്.കഴിഞ്ഞ ഏപ്രിൽ മാസം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സുഹൃത്ത് മണിക്കുട്ടനൊപ്പം ബൈക്കും ഒമ്പതാം വാർഡിൽ നിന്ന് പേഴ്സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയാണ് പൊടി മോൻ.

മണിക്കുട്ടനെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും പൊടിമോൻ ഒളിവിലായിരുന്നു. തോട്ടപ്പള്ളിയിൽ ഒളിച്ചു കഴിയുന്നുവെന്ന വിവരമറിഞ്ഞ് അമ്പലപ്പുഴ ഡി.വൈ.എസ്‌പി: സുരേഷ് കുമാർ, സിഐദ്വിജേഷ്, എസ്‌ഐ ടോൾസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയപ്പോൾ നാലു ചിറ ഭാഗത്ത് റോഡിൽ നിന്ന പൊടി മോൻ സ്പിൽവേ കായലിലേക്ക് ചാടുകയായിരുന്നു.

ഇതിനു ശേഷം സ്പിൽവേ ഷട്ടറുകൾക്കിടയിലൂടെ തെക്ക് ഭാഗത്തേക്ക് നീങ്ങിയ പ്രതി ഒടുവിൽ കുഴഞ്ഞ് സ്പിൽവേയുടെ മധ്യഭാഗത്തെത്തി. ഈ സമയം ഫയർഫോഴ്സും വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. പിന്നീട് തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ വാർഡന്മാർ മഫ്ടിയിൽ വള്ളത്തിലിറങ്ങി വൈകിട്ടോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP