Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലമ്പൂർ വനത്തിലെ 200 ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ; ഗോത്രജ്യോതി പഠനസഹായ പദ്ധതി വഴി വിതരണം ചെയ്തത് സംസ്‌ക്കാരസാഹിതി

നിലമ്പൂർ വനത്തിലെ 200  ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ; ഗോത്രജ്യോതി പഠനസഹായ പദ്ധതി വഴി വിതരണം ചെയ്തത് സംസ്‌ക്കാരസാഹിതി

ജംഷാദ് മലപ്പുറം

മലപ്പുറം: വനത്തിനുള്ളിലെ ആദിവാസി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി സംസ്‌ക്കാര സാഹിതിയുടെ ഗോത്രജ്യോതി പഠനസഹായ പദ്ധതി. നിലമ്പൂർ വനമേഖലയിലെ വിവിധ കോളനികളിലെ വിദ്യാർത്ഥികൾക്കായി ഇരുനൂറോളം സ്മാർട് ഫോണുകളാണ് 'ഗോത്ര ജ്യോതി''യിലൂടെ നൽകുന്നത്.

മുണ്ടരി ഉൾവനത്തിലെ വാണിയംപുഴ, കുമ്പളപ്പാറ, തിരപ്പ പൊട്ടി, ഇരുട്ടുകുത്തി കോളനികളിലെ 48 വിദ്യാർത്ഥികൾക്ക് സ്മാർട് ഫോൺ വിതരണം ചെയ്ത് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാലവർഷത്തിൽ ചാലിയാർ നിറഞ്ഞതോടെ ഈ കോളനികളിലുള്ളവർ ഒറ്റപ്പെട്ടാണ് കഴിയുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം അഗ്‌നി രക്ഷാ സേനയുടെ ബോട്ടിലാണ് പുഴകടന്ന് കോളനിയിലെത്തി വിദ്യാർത്ഥികൾക്ക് ഫോൺ നൽകിയത്. നെടുങ്കയം, പുഞ്ചക്കൊല്ലി, അളയ്ക്കൽ തുടങ്ങിയ മറ്റു കോളനികളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ദിവസം ഫോൺ വിതരണം ചെയ്യും.

സ്‌കൂൾ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം എത്താഞ്ഞതോടെയാണ് സംസ്‌കാര സാഹിതി ഗോത്രജ്യോതി പദ്ധതിയുമായി പഠനസഹായത്തിനെത്തിയത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോർജ് ആധ്യക്ഷം വഹിച്ചു. വാസു ശാന്തിഗ്രാം, നിഖിൽ ഇരുട്ടുകുത്തി, സുമ വാണിയമ്പുഴ, ശശി വാണിയമ്പുഴ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷാജി, യൂസഫ് കാളിമഠത്തിൽ, ടി.എം.എസ് ആസിഫ് പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP