Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഡിഎഫ് തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ അഞ്ചു കമ്മിറ്റികൾ; ആദ്യ യോഗം ജൂലൈ 23ന്

യുഡിഎഫ് തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ അഞ്ചു കമ്മിറ്റികൾ;  ആദ്യ യോഗം ജൂലൈ 23ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാൻ കെപിസിസി രൂപീകരിച്ച അഞ്ച് മേഖലാ കമ്മറ്റികളുടെ പ്രഥമയോഗം കെപിസിസി ആസ്ഥാനത്ത് ചേർന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അധ്യക്ഷത വഹിച്ച പരിപാടിയിൽ വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പിടി തോമസ് എംഎൽഎ, ടി സിദ്ദിഖ് എംഎൽഎ എന്നിവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് തോൽവിയിലുൾപ്പെടെ സമഗ്രമായ അന്വേഷണം നടത്താനായാണ് അഞ്ച് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കമ്മറ്റികളുടെ പ്രഥമയോഗം ജൂലൈ 23ന് ചേരും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യോഗം ചേരാനാണ് തീരുമാനം.

കമ്മിറ്റികൾ

തിരുവനന്തപുരം, കൊല്ലം ജില്ലകൾ

കെ.എ.ചന്ദ്രൻ (ചെയർമാൻ)
റ്റി.വി.ചന്ദ്രമോഹനൻ
റ്റി.എസ്.സലീം

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾ

വിസി കബീർ (ചെയർമാൻ)
പുനലൂർ മധു
ഖാദർ മങ്ങാട്

തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകൾ

പി ജെ ജോയി (ചെയർമാൻ)
വി ആർ പ്രതാപൻ
ആർ എസ് പണിക്കർ

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ

കെ മോഹൻകുമാർ (ചെയർമാൻ)
എം എ ചന്ദ്രശേഖരൻ
അയിര ശശി

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ

കുര്യൻ ജോയി (ചെയർമാൻ)
അജയ് തറയിൽ
എം സി ദിലീപ്കുമാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP