Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് ഭക്തജനങ്ങൾക്ക് വിലക്ക്; ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താൻ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് ഭക്തജനങ്ങൾക്ക് വിലക്ക്; ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താൻ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

 തൃശ്ശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് ഭക്തജനങ്ങൾക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.

അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താൻ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് വീതം പങ്കെടുക്കാം. വാഹനപൂജ നടത്താനും അനുമതി നൽകിയിട്ടുണ്ട്.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനും ഇന്നലെ അനുമതി നൽകിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP