Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്രസർക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ ഈ മാസം 30 ന് എൽഡിഎഫ് സമരം; പ്രതിഷേധത്തിൽ 20 ലക്ഷം പേർ പങ്കെടുക്കുമെന്ന് കൺവീനർ എ.വിജയരാഘവൻ

കേന്ദ്രസർക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ ഈ മാസം 30 ന് എൽഡിഎഫ് സമരം; പ്രതിഷേധത്തിൽ 20 ലക്ഷം പേർ പങ്കെടുക്കുമെന്ന് കൺവീനർ എ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ 30ന് എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ 20 ലക്ഷം പേർ അണിനിരക്കുമെന്ന് കൺവീനർ എ വിജയരാഘവൻ. സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമം നടക്കുക. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചായിരിക്കും സമരമെന്നും വിജയരാഘവൻ പറഞ്ഞു.

കോവിഡ് ദുരിതത്തിൽ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോൾ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സർക്കാരും ബിജെപിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളിൽ നിന്നും കോടികളാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പകൽക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP