Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി കർണാടക; തീരുമാനം ഡെൽറ്റ പ്ലസ് വകഭേദം കേരളത്തിൽ കണ്ടെത്തിയതോടെ

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി കർണാടക; തീരുമാനം ഡെൽറ്റ പ്ലസ് വകഭേദം കേരളത്തിൽ കണ്ടെത്തിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി കർണ്ണാടക സർക്കാർ. കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കേരളവുമായി ചേർന്നുകിടക്കുന്ന തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും ജാഗ്രതയുടെ പ്രവർത്തിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനുപുറമെ കേരളത്തിലേക്കുള്ള മറ്റ് റോഡുകളിലും ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും മംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര അറിയിച്ചു.

മുൻപ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ച് കർണ്ണാടകയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈറസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലെന്ന നിലയിലാണ് ആർടിപിസിആർ നിർബന്ധമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP