Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയെ പരിസ്ഥിതിയുടെ പേരിൽ എതിർക്കരുത്; പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടു ചർച്ച നടത്തി പ്രാദേശിക കോൺഗ്രസ് നേതാക്കൾ

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയെ പരിസ്ഥിതിയുടെ പേരിൽ എതിർക്കരുത്; പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടു ചർച്ച നടത്തി പ്രാദേശിക കോൺഗ്രസ് നേതാക്കൾ

സ്വന്തം ലേഖകൻ

കോഴിക്കോട് : കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്‌ക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ നേരിൽപോയിക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.വയനാട് മരംമുറി വിവാദം അന്വേഷിക്കാനെത്തിയ വി.ഡി. സതീശനെ കല്പറ്റ പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിൽവച്ചാണ് മലയോര മേഖലയിലെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് കാര്യങ്ങൾ ബോധിപ്പിച്ചത്. പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വാങ്ങി എത്രയും വേഗം ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത യാഥാർഥ്യമാക്കണമെന്നാണ് തന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയതായി ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പറഞ്ഞു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്,ബാബു പെക്കാട്ടിൽ, കെപിസിസി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎ‍ൽഎ. എന്നിവരടങ്ങിയ സംഘമാണ് പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചത്. മലബാറിന്റെതന്നെ വികസന ഭൂപടത്തിൽ നാഴികക്കല്ലായി മാറുന്ന നിർദിഷ്ട പദ്ധതിക്കെതിരേയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന യു.ഡി.എഫിൽ, വിശേഷിച്ച് കോൺഗ്രസിൽ വലിയ വിവാദമായ സാഹചര്യത്തിലാണ് നേതാക്കൾ കാര്യം ധരിപ്പിച്ചത്.പരിസ്ഥിതി ആഘാതം ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശൻ സ്വകാര്യചാനൽ അഭിമുഖത്തിൽ തുരങ്കപാതയ്‌ക്കെതിരായ പ്രസ്താവന അറിയിച്ചത്.കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ കമ്മിറ്റി അടക്കം നിരവധി സംഘടനകൾ വിവാദ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു.

താമരശ്ശേരി ചുരം റോഡിന് ബദലായി ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി റോഡ് യാഥാർത്യമാക്കണമെന്നത് കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ഒരു മരം പോലും മുറിച്ച് നീക്കാതെ തുരങ്കപാത എന്ന ആശയം മുന്നോട്ട് വെച്ചതും കോൺഗ്രസും യുഡിഎഫുമാണ്. ഈ പദ്ധതിക്കു വേണ്ടി ആദ്ധ്യമായി ബഡ്ജറ്റിൽ തുക വകയിരുത്തിയതും യുഡിഎഫ് സർക്കാരാണ്. വിവാദമല്ല തുരങ്കപാത യാഥർത്യമാക്കലാണ് ആവശ്യം.ഔപചാരികമായി പദ്ധതിയുടെ ലോഞ്ചിങ്ങ് പ്രഖ്യാപനം നടത്തിയതിനു ശേഷം ഓരോ ഒഴിവ്കഴിവ് പറഞ്ഞ് തുരങ്കപാത പദ്ധതിയിൽ നിന്നും പുറകോട്ട് പോകാനാണ് ഇടതുപക്ഷ സർക്കാരിന്റെ നീക്കം എങ്കിൽ കോൺഗ്രസ് പാർട്ടി വമ്പിച്ച ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP