Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വകാര്യ ബസുകൾ ഇന്നുമുതൽ; ഇന്ന് ഒറ്റയക്ക നമ്പർ ബസുകൾ

സ്വകാര്യ ബസുകൾ ഇന്നുമുതൽ; ഇന്ന് ഒറ്റയക്ക നമ്പർ ബസുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിക്കും. ബസുകളുടെ രജിസ്‌ട്രേഷൻ നമ്പർ അവസാനിക്കുന്നത് ഒറ്റ അക്കത്തിലോ ഇരട്ട അക്കത്തിലോ എന്നതിനനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക എന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാണ് ഓടേണ്ടത്. ശനിയും ഞായറും സർവീസ് ഇല്ല.

അടുത്തയാഴ്ച തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ബസുകൾക്കും സർവീസ് നടത്താം. ഈമാസം 28 മുതലുള്ള ആഴ്ചയിലാകട്ടെ, തിങ്കൾ, ബുധൻ, വെള്ളി ഒറ്റ അക്കവും ചൊവ്വ, വ്യാഴം ഇരട്ട അക്കവും എന്നതാകും ക്രമം. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താവുന്ന സാഹചര്യമല്ലെന്നു മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP