Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിന്റെ കൈ വെട്ടി മാറ്റി: ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിന്റെ കൈ വെട്ടി മാറ്റി: ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കുമളി: മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്റെ(30) ഇടതുകൈയാണ് വാക്കു തർക്കത്തിനിടെ അയൽവാസയായി പട്ടശേരിയിൽ ജോമോൾ വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ഒളിവിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP