Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്നു മുതൽ 15 ട്രെയിനുകൾ; റിസർവേഷൻ നിർബന്ധം

ഇന്നു മുതൽ 15 ട്രെയിനുകൾ; റിസർവേഷൻ നിർബന്ധം

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തു 15 ജോഡി സ്‌പെഷൽ ട്രെയിനുകൾ ഇന്നു സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, മംഗളൂരു-നാഗർകോവിൽ ഏറനാട്, തിരുവനന്തപുരം-ഷൊർണൂർ വേണാട്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ്, പുനലൂർ-ഗുരുവായൂർ എക്സ്‌പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്‌പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കൽ എക്സ്‌പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി , കൊച്ചുവേളി-മൈസൂരു എക്സ്‌പ്രസ്, ചെന്നൈ-എഗ്മൂർഗുരുവായൂർ എന്നിവയാണു പുനരാരംഭിക്കുക.

ഇതിൽ ഏറനാട് ഉൾപ്പെടെ േകരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിനുകളുടെ മടക്ക സർവീസ് നാളെ മുതലായിരിക്കും. പാലരുവിയുടെ ആദ്യ സർവീസ് നാളെയാണു കേരളത്തിലെത്തുക. എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP