Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായുള്ള അക്കാദമിക ബന്ധം വ്യാപിപ്പിക്കും; മുന്നോട്ട് നീങ്ങാൻ കർമ്മ പദ്ധതികളുമായി സാങ്കേതിക സർവ്വകലാശാല ബോർഡ് ഓഫ് ഗെവേർണൻസ് യോഗം

രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായുള്ള അക്കാദമിക ബന്ധം വ്യാപിപ്പിക്കും; മുന്നോട്ട് നീങ്ങാൻ കർമ്മ പദ്ധതികളുമായി സാങ്കേതിക സർവ്വകലാശാല ബോർഡ് ഓഫ് ഗെവേർണൻസ് യോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം ലോകത്തെ മികച്ച സർവ്വകലാശാലകളുമായും ഗവേഷണസ്ഥാപനങ്ങളുമായും അക്കാദമിക ഗവേഷണ ബന്ധങ്ങൾ വ്യാപിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനും അഫിലിയേറ്റഡ് കോളേജുകളെ സജ്ജമാക്കണമെന്ന് സാങ്കേതിക സർവ്വകലാശാല ബോർഡ് ഓഫ് ഗെവേർണൻസ് യോഗം തീരുമാനിച്ചു. ലോക റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ദേശീയ, രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായി ചേർന്ന് ട്വിന്നിങ് പ്രോഗ്രാം ഉൾപ്പടെയുള്ള അക്കാദമിക ഗവേഷണ സഹവർത്തിത്വത്തിന് ബോർഡ് ഓഫ് ഗെവേർണൻസ് തത്വത്തിൽ അംഗീകാരം നല്കി. സർവ്വകലാശാല അക്കാദമിക് സമിതിയിൽ  ഇതുസംബന്ധിച്ച വിശദമായ രൂപരേഖ അടിയന്തിരമായി സമർപ്പിക്കുവാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.

ഓൺലൈൻ പഠനരംഗത്തെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുവാനും, പഠനബോധന പ്രക്രിയകൾ കൂടുതൽ വിദ്യാർത്ഥികേന്ദ്രീകൃതമാക്കുവാനും, വിദ്യാർത്ഥിക്ഷേമം ഉറപ്പുവരുത്തുവാനും, വിദ്യാർത്ഥികൾക്ക് വ്യാവസായിക പരിശീലനം നൽകുവാനും, കർമ്മപദ്ധതികൾ രൂപീകരിക്കണമെന്ന് ബോർഡ് ഓഫ് ഗെവേർണൻസ് നിർദേശിച്ചു. പ്രിൻസിപ്പൽമാരായ ഡോ. സി. സതീഷ്  കുമാർ (ഗവ.എഞ്ചിനീയറിങ് കോളേജ്, ഇടുക്കി), ഡോ. ടി.എ. ഷാഹുൽ ഹമീദ് (ടി.കെ.എം. എഞ്ചിനീയറിങ്, കൊല്ലം), ഡോ. ടി.ടി. സുനിൽ (ഐ.എച്ച്.ആർ.ഡി കോളേജ്, ആറ്റിങ്ങൽ), ഡോ.എസ്.ഷീല (മോഹൻദാസ് കോളേജ്, തിരുവനന്തപുരം) അദ്ധ്യാപകരായ ഡോ.പി.വി. മോഹൻദാസ് (ഗവ.എഞ്ചിനീയറിങ് കോളേജ്, തൃശ്ശൂർ), ഡോ. സുരേഖ മറിയം വർഗീസ് (എം.എ.കോളേജ്, കോതമംഗലം), ഡോ.ടി.എം.ലിബീഷ് (എസ്.സി.ടി, തിരുവനന്തപുരം), ഡോ.ഐ. റഹ്മത്തുന്നിസ (എം.ഇ.എസ്, കുറ്റിപ്പുറം) എന്നിവരെ അക്കാഡമിക് കൗൺസിലിലേക്ക് അദ്ധ്യാപക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്തു.

ഡോ. എസ്. എ. ബിനൂഷ് (ഗവ.എഞ്ചിനീയറിങ് കോളേജ്, തിരുവനന്തപുരം), ഡോ. പി. ജയപ്രകാശ് (ഗവ.എഞ്ചിനീയറിങ് കോളേജ്, കണ്ണൂർ), ഡോ.വി.ഐ. താജുദ്ദിൻ അഹമ്മദ് (ഗവ.എഞ്ചിനീയറിങ് കോളേജ്, തൃശ്ശൂർ), ഡോ. പി.ആർ.സുരേഷ് (എൻ.എസ്.എസ്. എൻജി.കോളേജ്, പാലക്കാട്), ഡോ. ജിൻസ കുരുവിള (എം.എ.കോളേജ്, കോതമംഗലം), ഡോ. ഇന്ദു. പി. നായർ (കോളേജ് ഓഫ് എഞ്ചിനീയറിങ്, കിടങ്ങൂർ) എന്നിവരെ ഗവേഷണ കൗൺസിലിലേക്കും തിരഞ്ഞെടുത്തു.

സർവ്വകലാശാല ജീവനക്കാർക്ക് ഇതര യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്റർ യൂണിവേഴ്‌സിറ്റി ട്രാൻസ്‌ഫെർ അനുവദിക്കുവാനുള്ള ചട്ട ഭേദഗതിക്കും  ബോർഡ് ഓഫ് ഗെവേർണൻസ് അംഗീകാരം നൽകി. വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ അദ്ധ്യക്ഷതയിൽ കൂടിയ ബോർഡ് ഓഫ് ഗെവേർണൻസ് യോഗത്തിൽ വി എസ്.എസ്.സി. ഡയറക്റ്റർ ഡോ.എസ്.സോമനാഥ്, ഐ.ഐ.എസ്.എസ്.ടി.ഡയറക്ടർ ഡോ. വി.കെ.ദഡ്വാൾ, ഐ.ഐ.എസ്.ഇ.ആർ.ഡയറക്ടർ ഡോ.ജെ.എൻ.മൂർത്തി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മുൻ എംപി. ഡോ. പി.കെ. ബിജു, വ്യവസായ പ്രമുഖനായ ഡോ.പി.എം. മുഹമ്മദ് അലി,  കാലിക്കറ്റ്  സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ്,   ഡോ.ലിജി ഫിലിപ്പ് (ചെന്നൈ ഐ.ഐ.ടി),  ഡോ. എസ്.എം. സമീർ (കാലിക്കറ്റ് എൻ.ഐ.ടി) തുടങ്ങിയവർ പങ്കെടുത്തു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP