Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ യുവാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവത്തിന് പിന്നാലെ അസ്വസ്ഥതഅനുഭവപ്പെട്ട മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: യുവാവിന്റെ ഫോൺ അനാവശ്യമായി കസ്റ്റഡിയിലെടുത്തെന്ന് നാട്ടുകാർ

കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ യുവാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവത്തിന് പിന്നാലെ അസ്വസ്ഥതഅനുഭവപ്പെട്ട മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: യുവാവിന്റെ ഫോൺ അനാവശ്യമായി കസ്റ്റഡിയിലെടുത്തെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തുകയും യുവാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അസ്വസ്ഥതയിലായിരുന്ന മാതാവാണ് കഴിഞ്ഞ ദിവസം രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സൈബർ ഡോമിൽ നിന്നു ലഭിച്ച നിർദേശത്തെത്തുടർന്നാണ് നെടുങ്കണ്ടത്തെ യുവാവിന്റെ വീട്ടിലും പരിശോധന നടത്തിയത്. ആരോപണ വിധേയനായ യുവാവിന്റെ വീട്ടിൽ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ രണ്ട് വാഹനങ്ങളിൽ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.

ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. പൊലീസ് ഫോൺ അനാവശ്യമായി കസ്റ്റഡിയിൽ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെക്കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത നിർദേശത്തെത്തുടർന്നാണു പരിശോധന നടന്നതെന്നാണു പൊലീസിന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP