Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

അനന്തുവും സ്‌നേഹയും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ; സഹോദരങ്ങളുടെ മക്കളെ ഒരേ ദിവസം മരണം കവർന്നപ്പോൾ തോരാക്കണ്ണീരുമായി ഒരു കുടുംബം

അനന്തുവും സ്‌നേഹയും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ; സഹോദരങ്ങളുടെ മക്കളെ ഒരേ ദിവസം മരണം കവർന്നപ്പോൾ തോരാക്കണ്ണീരുമായി ഒരു കുടുംബം

സ്വന്തം ലേഖകൻ

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പിതൃസഹോദരി പുത്രനും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ.

അഗസ്ത്യന്മൂഴി തടപറമ്പിൽ പ്രമോദിന്റെയും ശ്രീകലയുടെയും മകൾ സ്‌നേഹ (14) പ്രമോദിന്റെ സഹോദരി പ്രസീലയുടെയും കൃഷ്ണൻകുട്ടിയുടെയും മകൻ അനന്തു കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.കുറ്റിപ്പാല മാമ്പറ്റ ബൈപാസിൽ കയ്യിട്ടാപൊയിൽ പുറ്റാട്ട് റോഡിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.

മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്‌കൂളിൽ നിന്നു പുസ്തകങ്ങൾ വാങ്ങി അനന്തുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്‌നേഹ. അനന്തു പ്ലസ് ടു പഠനം പൂർത്തിയാക്കിയിരുന്നു. അനന്തുവിന്റെ സഹോദരി ആരതി. സ്‌നേഹയുടെ സഹോദരി മേഖ. സംസ്‌കാരം ഇന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP