Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

എഡിറ്റ് യുദ്ധം; മുൻ മന്ത്രി കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് ലോക്ക് ചെയ്തു: ജൂൺ രണ്ട് വരെ പ്രൊട്ടക്റ്റ് ചെയ്ത് വിക്കീപീഡിയ അഡ്‌മിൻ

എഡിറ്റ് യുദ്ധം; മുൻ മന്ത്രി കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് ലോക്ക് ചെയ്തു: ജൂൺ രണ്ട് വരെ പ്രൊട്ടക്റ്റ് ചെയ്ത് വിക്കീപീഡിയ അഡ്‌മിൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിലെ 'എഡിറ്റ് യുദ്ധം' തുടർന്നതോടെ പേജ് ലോക്ക് ചെയ്തു. ജൂൺ 2 വരെ ആർക്കും എഡിറ്റ് ചെയ്യാനാവാത്ത തരത്തിൽ പേജ് ലോക്ക് (പ്രൊട്ടക്റ്റ്) ചെയ്തു വച്ചിരിക്കുകയാണ് വിക്കി പീഡിയ അഡ്‌മിൻ. കെ.കെ ബാലകൃഷ്ണൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നോ ഇല്ലയോ എന്നതിനെ ചൊല്ലിയായിരുന്നു തർക്കം.

കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് തിരുത്തിയെന്നായിരുന്നു കോൺഗ്രസ് അനുഭാവികളുടെ ആരോപണം. ബുധനാഴ്ച രാത്രിയോടെ 1977ലെ ഗസറ്റ് രേഖ അവലംബമാക്കി 'ദേവസ്വം വകുപ്പ്' ചുമതല ബാലകൃഷ്ണന് ഉണ്ടായിരുന്നുവെന്ന വിവരം പേജിൽ തിരികെ ചേർത്തെങ്കിലും എഡിറ്റ് യുദ്ധം തുടർന്നു. ഗസറ്റ് രേഖയും നീക്കം ചെയ്യപ്പെട്ടു.

പിന്നീട് വിക്കിപീഡിയയിൽ അഡ്‌മിൻ ചുമതലയുള്ളവർ ഇതു തിരികെ ചേർത്തു. തർക്കം പരിഹരിക്കുന്നതു വരെയോ ജൂൺ 2 വരെയോ മറ്റ് എഡിറ്റിങ് അനുവദിക്കില്ലെന്ന അറിയിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ പേജിൽ ദേവസ്വം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP