Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പോസിറ്റീവായവരെ ആശുപത്രിയിലെത്തിച്ച് ഓട്ടോഡ്രൈവർ; പ്രേമചന്ദ്രന്റെ ഓട്ടോ തുണയായത് 500ലധികം കോവിഡ് രോഗികൾക്ക്

കോവിഡ് പോസിറ്റീവായവരെ ആശുപത്രിയിലെത്തിച്ച് ഓട്ടോഡ്രൈവർ; പ്രേമചന്ദ്രന്റെ ഓട്ടോ തുണയായത് 500ലധികം കോവിഡ് രോഗികൾക്ക്

സ്വന്തം ലേഖകൻ

പയ്യന്നൂർ: കോവിഡ് പോസിറ്റീവായവരെ ആശുപത്രിയിലെത്തിച്ച് പ്രേമചന്ദ്രൻ എന്ന ഓട്ടോ ഡ്രൈവർ. വെള്ളൂരിൽ, കിഴക്കുമ്പാടെ കെ.പ്രേമചന്ദ്രൻ ആണ് കോവിഡ് രോഗികൾക്ക് ആശ്വാസവും തുണയുമാകുന്നത്. കോവിഡ് പോസിറ്റീവായ 500ലധികം പേർക്കാണ് പ്രേമചന്ദ്രൻ ഇതുവരെ സാരഥിയായത്. മുൻപ് ഗൾഫിൽ നിന്നു വന്ന ഗർഭിണിയായ യുവതിക്കു കോവിഡ് ആണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്നു പകച്ചെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ചു യുവതിയുടെ സാരഥിയായി ആശുപത്രിയിലേക്കു പോയി.

പിന്നീട് കോവിഡ് പോസിറ്റീവായവരെ ആശുപത്രിയിൽ എത്തിക്കുക എന്നത് ഇദ്ദേഹത്തിന്റെ കർത്തവ്യം പോലെ ആയി. വെള്ളൂരിലെ പരേതനായ ലക്ഷ്മണന്റെയും കല്യാണിയുടെയും മകനാണ് പ്രേമചന്ദ്രൻ. 30 വർഷമായി ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP