Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

ഇസ്രയേലിൽ കുടുങ്ങിയ മലയാളി നമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി; ലോക്കൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

ഇസ്രയേലിൽ കുടുങ്ങിയ മലയാളി നമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി; ലോക്കൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഇസ്രയേലിൽ കുടുങ്ങിയ മലയാളി നമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ വിഡിയോ കോൺഫറൻസ് മുഖേന നടത്താൻ ചങ്ങനാശേരി മുനിസിപ്പാലിറ്റി ലോക്കൽ രജിസ്റ്റ്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കോവിഡ് വ്യാപനവും ദമ്പതികളുടെ സാഹചര്യവും പരിഗണിച്ചാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്. ഇസ്രയേലിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന മോഹൻ സെബാസ്റ്റ്യൻ - സോണിയ രാജു ദമ്പതികൾക്കാണ് ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയത്.

കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹിതരായ ദമ്പതികൾക്കു കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്ന് മടങ്ങിവന്ന് നേരിട്ടെത്തി വിവാഹ റജിസ്‌ട്രേഷൻ ചെയ്യാനാവാത്ത സാഹചര്യമാണെന്നു ഹർജിയിൽ അറിയിച്ചു. മാഹന്റെ പിതാവ് ചങ്ങനാശേരി സ്വദേശി സെബാസ്റ്റ്യനാണു ഹർജി നൽകിയത്. സോണിയ കോട്ടയം പേരൂർ സ്വദേശിനിയാണ്. വിവാഹിതരായ ശേഷമാണ് ഇവർ ഇസ്രയേലിലേക്കു പോയത്. ഈ വർഷം ഫെബ്രുവരിയിൽ കുഞ്ഞുണ്ടായി.

കുഞ്ഞിന് ജനന സർട്ടിഫിക്കറ്റും പാസ്‌പോർട്ടും ലഭിക്കണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയെങ്കിലും നേരിട്ട് ഹാജരാകാത്തതു മൂലം നിരസിച്ചെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വെർച്വൽ മോദിൽ രജിസ്റ്റ്രാർക്ക് മുന്നിൽ ഹാജരാകാൻ തയാറാണെന്നു ദമ്പതികൾ ഹർജിയിൽ അറിയിച്ചു.

വിഡിയോ കോൺഫറൻസിങ്ങിലൂടെ വിവാഹ റജിസ്‌ട്രേഷൻ നടത്തിയില്ലെങ്കിൽ കുഞ്ഞിനടക്കം ഭാവിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹർജിയിൽ അറിയിച്ചു.

കഴിഞ്ഞ വർഷം മറ്റൊരു കേസിൽ വിവാഹ റജിസ്‌ട്രേഷന് വിഡിയോ കോൺഫറൻസിങ് മുഖേന ദമ്പതികൾ ഹാജരാകാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ ഉത്തരവും ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP