Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നത് 400ൽ പരം കേരളാ ബസുകൾ; നാടണയാനാവാതെ അന്യനാട്ടിൽ വലഞ്ഞ് ആയിരത്തോളം ജീവനക്കാരും

അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നത് 400ൽ പരം കേരളാ ബസുകൾ; നാടണയാനാവാതെ അന്യനാട്ടിൽ വലഞ്ഞ് ആയിരത്തോളം ജീവനക്കാരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്നതു കേരളത്തിൽ നിന്നുള്ള 400ൽ പരം സ്വകാര്യ ബസുകൾ. ഇതര സംസ്ഥാന തൊഴിലാളികളുമായി ബംഗാളിലെ ഡോംകൽ, കിഷൻഗഞ്ച്, അസമിലെ ഗുവാഹത്തി, നൗഗവ്, രംഗ്യ എന്നിവിടങ്ങളിലേക്കു പോയ ബസുകളാണ് അവിടെ കുടുങ്ങിയത്. ബസിലുണ്ടായിരുന്ന ആയിരത്തോളം ജീവനക്കാരുാണ് ഇതോടെ വീടണയാനാവാതെ ബുദ്ധിമുട്ടിലായത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഈ സ്ഥിതിവിശേഷം. ഡോംകലില്ലും കിഷൻഗഞ്ചിലുമായി ബസുകളിൽ തന്നെ കഴിയുകയാണു ജീവനക്കാർ. ശുചിമുറി സൗകര്യം ഉൾപ്പെടെ ബുദ്ധിമുട്ടാണെന്നു പത്തനംതിട്ട സ്വദേശി ആഷിഖ് പറഞ്ഞു.

ഭക്ഷണം സ്വയം പാചകം ചെയ്തു കഴിക്കുകയാണ്. കടം പറഞ്ഞാണു അരിയുൾപ്പെടെ വാങ്ങിയിരിക്കുന്നത്. കൈയിലുണ്ടായിരുന്ന പണം തീർന്നു തുടങ്ങി. പ്രത്യേക അനുമതി നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

അസമിലെയും കേരളത്തിലെയും ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള മാർഗങ്ങൾ തേടുന്നുണ്ടെന്ന് നോർത്ത് ഈസ്റ്റ് ഇന്ത്യ റീജനൽ ബിഷപ്‌സ് കൗൺസിൽ സെക്രട്ടറി ഫാ. ടോം മങ്ങാട്ടുതാഴെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP