Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

രണ്ട് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭ്യമായില്ല; കോവിഡ് പോസിറ്റീവ് ആയി ഗുരുതരാവസ്ഥയിലായ വയോധിക മരിച്ചു

രണ്ട് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭ്യമായില്ല; കോവിഡ് പോസിറ്റീവ് ആയി ഗുരുതരാവസ്ഥയിലായ വയോധിക മരിച്ചു

സ്വന്തം ലേഖകൻ

തിരൂർ: വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയിലായ വയോധിക മരിച്ചു. പുറത്തൂർ കളൂർ ഇണ്ടിവീട്ടിൽ ഹസൈനാർ ഹാജിയുടെ ഭാര്യ ഫാത്തിമ(73) ആണു വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ രാത്രി മരിച്ചത്. രണ്ടുദിവസം അന്വേഷിച്ചിട്ടും ജില്ലയിൽ എവിടെയും വെന്റിലേറ്റർ സൗകര്യം ലഭിച്ചില്ല. തുടർന്ന് മരണത്തിന് കീഴടങ്ങുക ആയിരുന്നു.

കഴിഞ്ഞ 8ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓക്‌സിജൻ ആവശ്യമായി വന്നതോടെ 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ഫാത്തിമയ്ക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ നില വഷളായി. ഇതോടെ വെന്റിലേറ്റർ സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ രണ്ട് ദിവസം അന്വേഷിച്ചിട്ടും ജില്ലയിൽ എവിടെയും വെന്റിലേറ്റർ സൗകര്യം ലഭ്യമായില്ല.

ആശുപത്രി അധികൃതർ ജില്ലാതല കോവിഡ് വാർ റൂമിലും ബന്ധുക്കൾ സ്വകാര്യ മേഖലയിലും നിരന്തരം ബന്ധപ്പെട്ടെങ്കിലും എവിടെയും ഒഴിവുണ്ടായിരുന്നില്ല. കോഴിക്കോട്, തൃശൂർ ജില്ലകളിലും സമൂഹമാധ്യമങ്ങൾ വഴിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ രോഗം മൂർഛിച്ച് ഞായർ രാത്രിയോടെ ഫാത്തിമ മരണത്തിനു കീഴടങ്ങി. ഫാത്തിമയുടെ മക്കൾ: സുഹറ, സലാം, നാസർ, സലീന, മുജീബ്, നൂർജ. മരുമക്കൾ: ഫാത്തിമ, മൈമൂന, നസീറ ബാനു, ലത്തീഫ്, പരേതനായ അലി. ഇവരുടെ ഭർത്താവ് ഹസൈനാരും ഇതേ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP