Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

ചങ്ക്‌സിന് ശേഷം ബാലു വർഗീസിന്റെ പ്രതിഫലം അഞ്ച് ലക്ഷത്തിൽ നിന്നും പത്ത് ലക്ഷമായി ഉയർന്നു; നിർമ്മാതാവ് മുൻപ് ചെയ്ത സിനിമയുടെ നഷ്ടം നികത്തിയതും ഈ സിനിമ തന്നെ; ചങ്ക്‌സ് സിനിമയെ വിമർശിച്ച ട്രോളന്മാർക്ക് മറുപടിയുമായി ഒമർ ലുലു

ചങ്ക്‌സിന് ശേഷം ബാലു വർഗീസിന്റെ പ്രതിഫലം അഞ്ച് ലക്ഷത്തിൽ നിന്നും പത്ത് ലക്ഷമായി ഉയർന്നു; നിർമ്മാതാവ് മുൻപ് ചെയ്ത സിനിമയുടെ നഷ്ടം നികത്തിയതും ഈ സിനിമ തന്നെ; ചങ്ക്‌സ് സിനിമയെ വിമർശിച്ച ട്രോളന്മാർക്ക് മറുപടിയുമായി ഒമർ ലുലു

സ്വന്തം ലേഖകൻ

ചങ്ക്സ് സിനിമയെ വിമർശിച്ച ട്രോളന്മാർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. നടൻ ബാലു വർഗീസായിരുന്നു ട്രോളിലെ വിഷയം. ബാലു അഭിനയിച്ച ചങ്ക്സ്, ഓപ്പറേഷൻ ജാവ എന്നീ സിനിമകളെ താരതമ്യം ചെയ്തായിരുന്നു വിമർശനം. കൊള്ളാത്ത പടങ്ങളിൽ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താൽ ഭാവിയിൽ മലയാള സിനിമയിൽ നല്ല സ്ഥാനം നേടാൻ കഴിവുള്ള നടനാണ് ബാലു വർഗീസ് എന്നതായിരുന്നു പരാമർശം.

ചങ്ക്സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായി. ചങ്ക്‌സ് ഒരു പരാജയ ചിത്രമല്ലെന്നും ഈ സിനിമയിലൂടെ നിർമ്മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം നികത്തിയതെന്നും ഒമർ ലുലു പറയുന്നു.

ഒമർ ലുലുവിന്റെ വാക്കുകൾ:
'ഒരു ഇൻഡസ്ട്രിയിൽ എല്ലാ തരം സിനിമകളും വേണം. ഫേസ്‌ബുക്കിൽ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകൾ തിയറ്ററിൽ പരാജയപ്പെടുന്നു. ചങ്ക്സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല, പക്ഷേ നിർമ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നിൽക്കണമെങ്കിൽ കലക്ഷൻ വേണം എന്നാലേ ബാലൻസ് ചെയ്ത് പോവൂ.'

'റോൾ മോഡൽസ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്സ് സിനിമയിൽ അഭിനയിക്കുമ്പോൾ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.'

2017 ലാണ് ചങ്ക്സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വർഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാൽ, സിദ്ദീഖ്, മെറീന മൈക്കിൾ, ധർമജൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP