Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജില്ലാ അതിർത്തിയിലെ പോക്കറ്റ് റോഡ് നാലുവട്ടം അടച്ചു; നാലാം വട്ടവും പൊളിച്ചതോടെ കരിങ്കല്ലിറക്കി പൊലീസ്

ജില്ലാ അതിർത്തിയിലെ പോക്കറ്റ് റോഡ് നാലുവട്ടം അടച്ചു; നാലാം വട്ടവും പൊളിച്ചതോടെ കരിങ്കല്ലിറക്കി പൊലീസ്

സ്വന്തം ലേഖകൻ

പുന്നയൂർക്കുളം: ജില്ലാ അതിർത്തിയിലെ പോക്കറ്റ് റോഡ് പൊലീസ് പൊലീസ് അടച്ചത് നാലു വട്ടം. എന്നാൽ ആരൊക്കയോ ചേർന്ന് നാലു വട്ടവും അത് പൊളിച്ചു. സഹികെട്ടതോടെ ഒരു ലോഡ് കരിങ്കല്ല് ഇട്ട് വഴി അടച്ചുപൂട്ടിയിരിക്കുകയാണ് പൊലീസ്. ജില്ലാ അതിർത്തിയായ കണ്ടുബസാറിലേക്കുള്ള എടക്കഴിയൂർ- വെളിയങ്കോട് റോഡ് ചെറായി നോർത്ത് എൽപി സ്‌കൂളിനു സമീപം പൊലീസ് മുള കെട്ടി അടച്ചതോടെ ബൈക്ക് യാത്രികർ, മുൻപുള്ള ചെറിയ റോഡിലൂടെ അതിർത്തി കടന്നു.

ഈ വഴി പൊലീസ് 4 വട്ടം അടച്ചെങ്കിലും പൊളിക്കുകയായിരുന്നു. ജില്ലാ അതിർത്തി പങ്കിടുന്ന ദേശീയ, സംസ്ഥാന പാതകളിൽ പൊലീസ് പരിശോധന ഉണ്ട്. അതുകൊണ്ടാണു 2 റോഡിന്റെയും സമാന്തര വഴിയായ ചെറായിയിലൂടെ യാത്ര കൂടിയത്. ചെറായി പ്രദേശത്തുള്ളവർ മിക്ക ആവശ്യത്തിനും പാലപ്പെട്ടി, പുത്തൻപള്ളി സെന്ററുകളെയാണ് ആശ്രയിക്കുന്നത്.

ഇതാണ് അതിർത്തി കടക്കുന്നതിനു കാരണമായി പറയുന്നത്. സംസ്ഥാനപാതയിൽ മുക്കിലപീടിക, ജില്ലാ അതിർത്തിയായ വന്നേരി എന്നിവിടങ്ങളിലും ദേശീയപാതയിൽ തങ്ങൾപ്പടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സ്ഥിരം പരിശോധനാ കേന്ദ്രങ്ങളുണ്ട്. റോഡിനു നടുവിൽ തുണി പന്തലിട്ടാണു പൊലീസ് നിൽക്കുന്നത്. ഇതിനു പുറമേ പെട്രോളിങ് സംഘത്തിന്റെ പരിശോധന വേറെയും നടക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP