Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃസഹോദരിയുടെ സംസ്‌കാരച്ചടങ്ങുകൾക്കിടെ മരം വീണ് നവവരൻ മരിച്ചു; അനീഷിന്റെ മരണം റബർ മരത്തിനും വൈദ്യുതക്കമ്പികൾക്കും അടിയിൽപെട്ട്

മാതൃസഹോദരിയുടെ സംസ്‌കാരച്ചടങ്ങുകൾക്കിടെ മരം വീണ് നവവരൻ മരിച്ചു; അനീഷിന്റെ മരണം റബർ മരത്തിനും വൈദ്യുതക്കമ്പികൾക്കും അടിയിൽപെട്ട്

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡ് ബാധിച്ചു മരിച്ച മാതൃസഹോദരിയുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കവെ മരം കടപുഴകി വീണു നവവരൻ മരിച്ചു. കടയ്ക്കലിനു സമീപം ഇരട്ടക്കുളം അനീഷ് ഭവനിൽ സോമന്റെ മകൻ അനീഷ് (30) ആണു മരിച്ചത്. റബർ മരത്തിനും വൈദ്യുതക്കമ്പികൾക്കും അടിയിൽപെട്ടാണ് അനീഷ് മരിച്ചത്. ഇന്നലെ രാത്രി 7നു പാരിപ്പള്ളി എഴിപ്പുറത്തായിരുന്നു സംഭവം.

അനീഷിന്റെ അമ്മ ബേബി ഗിരിജയുടെ സഹോദരിയും എഴിപ്പുറം പുതുവിള പുത്തൻവീട്ടിൽ പുഷ്‌കരന്റെ ഭാര്യയുമായ ചന്ദ്രിക(64) കോവിഡ് ബാധിച്ചു മരിച്ചു. ചന്ദ്രികയുടെ ചിതയ്ക്കു സന്ധ്യയോടെ തീ കൊളുത്തുമ്പോഴാണ് അനീഷിന്റെ മരണം സംഭവിക്കുന്നത് ചിതയ്ക്ക് തീ കൊളുത്തുന്ന സമയത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. വീശിയടിച്ച കാറ്റിൽ അടുത്ത പുരയിടത്തിലെ റബർ മരം കടപുഴകി വീണു വൈദ്യുതക്കമ്പി പൊട്ടി വീണു. ചിതയ്ക്കു സമീപം നിൽക്കുകയായിരുന്ന അനീഷ് റബർ മരത്തിനും വൈദ്യുതക്കമ്പികൾക്കും അടിയിൽപെട്ടു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈദ്യുതാഘാതം ഏറ്റതായി സംശയമുണ്ട്. ചന്ദ്രികയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിനു മുകളിലൂടെയാണു മരം കടപുഴകി വീണത്.

ഗൾഫിലായിരുന്ന അനീഷിന്റെ വിവാഹം കഴിഞ്ഞ മാസം 25ന് ആയിരുന്നു. ഭാര്യ: രാജലക്ഷ്മി. മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചന്ദ്രികയുടെ മക്കൾ: തുഷാര, സ്വപ്ന. മരുമക്കൾ: സുനിൽ, സേതു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP