Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ വകഭേദം കൂടുതൽ മാരകവും വ്യാപനശേഷിയുള്ളതും; വാക്‌സിനുകൾ ഫലപ്രദമോ എന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യൻ വകഭേദം കൂടുതൽ മാരകവും വ്യാപനശേഷിയുള്ളതും; വാക്‌സിനുകൾ ഫലപ്രദമോ എന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിന്റെ ഇന്ത്യൻ വകഭേദം മരണവും വ്യാപന തോതും ഇരട്ടിയാക്കി കുതിക്കുകയാണ്. ഈ വകഭേദത്തെ പിടിച്ചു കെട്ടാൻ വാക്‌സിനുകൾ വാക്‌സിനുകൾ ഫലപ്രദമോ എന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതൽ മാരകവും വ്യാപനശേഷിയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒക്ടോബറിൽ ഇന്ത്യയിലാണ് ബി.1.617 വകഭേദം കണ്ടെത്തിയത്. വളരെ പെട്ടന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വകഭേദം. ഇവയെ തടയാൻ വാക്‌സിനുകൾക്കാവില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന പുറത്തു വിടുന്നത്. ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദം ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് പ്രകടപ്പിക്കുന്നത്. ഈ വകഭേദത്തെ നിലവിൽ 44 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിൽ 0.1 ശതമാനം കോവിഡ് പോസിറ്റീവ് സമ്പിളുകൾ മാത്രമാണ് ജീനോം സീക്വൻസിങ്ങിന് വിധേയമാക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു.

യു.കെയിലും ഇന്ത്യയിലും തിരിച്ചറിഞ്ഞ വകഭേദങ്ങളുടെ വ്യാപനം വരും ആഴ്ചകളിൽ ദുർബലമാകുമെന്നാണ് കണക്കൂകൂട്ടുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി. എന്നാൽ, ഇന്ത്യൻ വകഭേദത്തിന്റെ ബി.1.617.1, ബി ആ.1.617.2 എന്നീ പുതിയ വകഭേദങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഈ വകഭേദങ്ങൾ വ്യക്തമായും ഉയർന്ന വ്യാപനശേഷിയുള്ളതാണെന്നും സംഘടന പറയുന്നു.

വാക്‌സീനുകൾ പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്ന് പഠനം നടന്നുവരികയാണ്. ഫൈസർ, മൊഡേണ എന്നീ വാക്‌സീനുകൾ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമല്ല എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ വകഭേദത്തിനെതിരെ വാക്സിനുകളും മരുന്നുകളുമെല്ലാം എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ചും വീണ്ടും വരാനുള്ള സാധ്യത സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണെന്നും ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി.

ഫൈസർ, മൊഡേണ വാക്സിനുകൾക്ക് ഇന്ത്യൻ വകഭേദത്തിനെതിരേ കുറഞ്ഞ പ്രതിരോധശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങൾ കാണിക്കുന്നതായും സംഘടന പറയുന്നു. അതേസമയം, ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ചില അമേരിക്കൻ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP