Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബത്തേരിയിലെ സ്ഫോടനത്തിൽ പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു; ഇന്ന് പുലർച്ചെ മരണപ്പെട്ടത് ബത്തേരി കാരക്കണ്ടി ചാപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്

ബത്തേരിയിലെ സ്ഫോടനത്തിൽ പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു; ഇന്ന് പുലർച്ചെ മരണപ്പെട്ടത് ബത്തേരി കാരക്കണ്ടി ചാപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി: വയനാട്ടിൽ സ്ഫോടന വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. സുൽത്താൻ ബത്തേരി കാരക്കണ്ടി ചാപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ആണ് ഇന്ന് പുലർച്ചെ ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻബത്തേരി കോട്ടക്കുന്ന് താമസിക്കുന്ന മുരുകന്റെ മകൻ മുരളി(16), പാലക്കാട് സ്വദേശി അജ്മൽ(14) എന്നിവർ ഏപ്രിൽ 26ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. എപ്രിൽ 22 വ്യഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. സുൽത്താ ബത്തേരി കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന ഷെഡ്ഡിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ കുട്ടികൾ കളിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുയായിരുന്നു.

സ്‌ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം പൂർണമായും തകർന്നിരുന്നു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ പൊള്ളലേറ്റ കുട്ടികൾ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കുട്ടികളെ ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ വച്ചാണ് മൂന്ന് പേരും മരണപ്പെട്ടത്. സുൽത്താൻബത്തേരി പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP