Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബീമാപള്ളിയിൽ വ്യാജ സിഡി റെയ്ഡിനിടെ പൊലീസാക്രമണം; ആന്റി പൈറസി സെൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് കോടതിയുടെ സെർച്ച് വാറണ്ട് വലിച്ചു കീറിയ കേസിൽ സി ഡി കടയുടമകളടക്കം 11 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്

ബീമാപള്ളിയിൽ വ്യാജ സിഡി റെയ്ഡിനിടെ പൊലീസാക്രമണം; ആന്റി പൈറസി സെൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് കോടതിയുടെ സെർച്ച് വാറണ്ട് വലിച്ചു കീറിയ കേസിൽ സി ഡി കടയുടമകളടക്കം 11 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: ബീമാപ്പള്ളിയിൽ വ്യാജ സി ഡി റെയ്ഡിനെത്തിയ ചെന്നൈ ആന്റി പൈറസി സെൽ ഉദ്യോഗസ്ഥരെയും കേരളാ ആന്റി പൈറസി സെൽ പൊലീസുദ്യോഗസ്ഥരെയും സംഘം ചേർന്ന് ആക്രമിച്ച് കോടതിയുടെ സെർച്ച് വാറണ്ട് വലിച്ചു കീറിയ കേസിൽ സി ഡി കടയുടമകളടക്കം 11 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ജൂൺ 21 ന് എല്ലാ പ്രതികളും ഹാജരാകാൻ മജിസ്‌ട്രേട്ട് അമൽ .എസ് . രാജേന്ദ്രനാണ് ഉത്തരവിട്ടത്.

ബീമാപള്ളി സ്വദേശിയും എ.ബി.സി. കടയുടമയുമായ യഹിയാ ഖാൻ , ബ്ലൂറേ , വെൽഡൺ പാലസ് എന്നീ കടയുടമകളും സഹായികളുമായ ബാദുഷ , അബ്ദുൾ റഹ്മാൻ , എംപി.അസീസ് , സാദത്ത് , മെഹബൂബ് , ഓസ്‌ക്കാർ നസീം , അലിഫ് ഖാൻ , കാസിം , അബ്ദുൾ ഖനി , അബ്ദുൾ റഹ്മാൻ എന്നിവർ ഹാജരാകാനാണുത്തരവ്. ഇവരിൽ 2012 ൽ നടന്ന പൊലീസാക്രമണക്കേസിലെ പ്രതികളായ യഹിയ ഖാനും ഓസ്‌കാർ നസീം മുതൽ അബ്ദുൾ റഹ്മാൻ വരെയുമുള്ള പ്രതികൾക്കെതിരായ വിചാരണ ജൂലൈ 21 ന് ആരംഭിക്കും. ആക്രമണത്തിൽ പരിക്കേറ്റ 3 പൊലീസുദ്യോസ്ഥർ ജൂലൈ 21 ന് സാക്ഷി വിസ്താര വിചാരണക്കായി ഹാജരാകാനും കോടതി ഉത്തരവിട്ടു. അതേ സമയം 2012 -13 ൽ നടന്ന സംഭവങ്ങൾക്ക് പൂന്തുറ പൊലീസ്' വ്യാജ സിഡി ലോബിയുമായി ഒത്തുകളിച്ച് അറസ്റ്റ് വൈകിപ്പിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് 2016-17 ലാണ്. 2012 ൽ നടന്ന് 2016 ൽ കുറ്റപത്രം സമർപ്പിച്ചആദ്യ കേസിൽ സാക്ഷി വിസ്താര വിചാരണക്കായി 2019 മുതൽ കോടതി ഹാജരാകാനാവശ്യപ്പെട്ടിട്ടും കൃത്യത്തിൽ വച്ച് പരിക്കേറ്റവരും സാക്ഷികളുമായ 3 പൊലീസുദ്യോഗസ്ഥർ ഹാജരായില്ല. തുടർന്ന് കോടതി സാക്ഷികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ അറസ്റ്റും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 82 പ്രകാരമാണ് കോടതി സാക്ഷികളുടെ സ്ഥാവര , ജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി ലേലത്തിൽ വിൽപ്പിച്ച് സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടാൻ ജപ്തി വാറണ്ട് പുറപ്പെടുവിച്ചത്. 2021 ജനുവരി 14 നാണ് പൊലീസുദ്യോഗസ്ഥർക്കെതിരെ ജപ്തി വാറണ്ട് പുറപ്പെടുവിച്ചത്. തുടർന്ന് ഫെബ്രുവരി 25 ന് രണ്ടു പൊലീസുദ്യോഗസ്ഥർ ഹാജരായി മാപ്പപേക്ഷ സമർപ്പിച്ചു. തുടർന്ന് സാക്ഷി വിസ്താര വിചാരണക്കായി അവരോട് ജൂൺ 21 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു

2012ലും 2013 ഫെബ്രുവരി 9 ന് രാവിലെ 11 മണിയോടെയുമാണ്' സംഭവം നടന്നത്. വ്യാജ സിഡി റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ നിന്ന് ഭയന്ന് പിന്തിരിയുവാൻ വേണ്ടി ഉദ്യോഗസ്ഥർക്ക് നേരെ വിൽപ്പനക്കാർ കൈയേറ്റവും ബലപ്രയോഗവും അസഭ്യ വർഷവും നടത്തുകയായിരുന്നു. ആക്രമണത്തിൽ ആന്റി പൈറസി സെൽ എസ്. ഐ. തുളസീധരൻ നായർക്ക് പരിക്കേറ്റു. തമിഴ് സൂപ്പർ താരം കമൽഹാസൻ നായകനായ '' വിശ്വരൂപം'' സിനിമയുടേതടക്കമുള്ള റീലീസ് ചിത്രങ്ങളുടെ വ്യാജ സി.ഡി. കൾ ബീമാപള്ളിയിൽ വ്യാപകമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് റെയ്ഡിനെത്തിയ ചെന്നൈ ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർക്കും സഹായത്തിനെത്തിയ കേരളാ ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പരിക്കേറ്റ ആന്റി പൈറസി സെൽ എസ് ഐ യുടെ പരാതിയിലാണ് പൂന്തുറ പൊലീസ് കേസെടുത്തത്. വിശ്വരൂപം സിനിമയുടെ 350 ഡിവിഡികളും മറ്റു സിനിമകളുടെ ഡിവിഡികളും പിടിച്ചെടുത്തു.

2013 ഫെബ്രുവരിയിൽ സിനിമാ തീയറ്ററുകളിൽ പ്രദർശനം നടന്നു കൊണ്ടിരുന്ന വിശ്വരൂപം സിനിമയുടെ വ്യാജ സിഡിയുമായി തിരുനെൽവേലി പാളയംകോട്ട പൊലീസ് ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് തമിഴ്‌നാട് ആന്റി പൈറസി സെൽ വിഭാഗം തിരുവനന്തപുരത്ത് എത്തിയത്. കേരള ആന്റി പൈറസി സെല്ലിന്റെ സഹായത്തോടെ ബീമാപള്ളിയിലെ സി ഡി വിൽപ്പന കടകളിൽ റെയ്ഡ് നടത്തി വ്യാജ ഡി വി ഡികൾ പിടിച്ചെടുക്കുകയായിരുന്നു.

റെയ്ഡ് വിവരമറിഞ്ഞ് കൂടുതൽ കടക്കാരും നാട്ടുകാരും തടിച്ചു കൂടി അക്രമാസക്തരായി ഉദ്യോഗസ്ഥർക്കെതിരെ അസഭ്യ വർഷമാരംഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുമായി വാക്കേറ്റവും ആക്രമണവും അഴിച്ചുവിടുകയായിരുന്നു. ചെന്നൈ കോടതി പുറപ്പെടുവിച്ച പരിശോധന വാറണ്ട് ഉത്തരവ് പ്രകാരമാണ് തമിഴ്‌നാട് സംഘമെത്തിയത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന കോടതി സെർച്ച് വാറണ്ട് പ്രതികൾ വലിച്ചു കീറി. മഫ്റ്റിയിലായിരുന്ന പൊലീസുദ്യോഗസ്ഥരുടെ വസ്ത്രങ്ങളും വലിച്ചു കീറി. നാട്ടുകാർ അക്രമാസക്തരായതോടെ ഉദ്യോഗസ്ഥർ പൂന്തുറ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് നാട്ടുകാരെ മാറ്റിയത്. പൂന്തുറ പൊലീസ് റെയ്ഡ് വിവരം സി ഡി ലോബിക്ക് ചോർത്തി നൽകുന്നതിനാലാണ് ഉദ്യോഗസ്ഥർ ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെ രഹസ്യമായി റെയ്ഡിനെത്തിയത്.

തമിഴ്‌നാട് ആന്റി പൈറസി സെല്ലിൽ നിന്ന് 5 പേരും കേരളാ ആന്റി പൈറസി സെല്ലിൽ നിന്ന് ഡിവൈ എസ് പി റെഫീഖ് അടക്കമുള്ള 10 പേരും കമ്മീഷണറുടെ സ്‌ക്വാഡിൽ നിന്നുള്ള 5 പേരുമാണ് റെയ്ഡിനെത്തിയത്. റെയ്ഡ് നിർത്തി പോകാൻ ഒരുങ്ങിയ പൊലീസ് സംഘത്തിൽ നിന്നും സിഡികൾ പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചത് പൊലീസ് തടഞ്ഞു. മുമ്പ് 3 തവണ ഇവിടെ റെയ്ഡ് നടത്തിയപ്പോഴും ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. പൂന്തുറ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഒരാളെ പോലും പിടികൂടിയില്ലെന്ന് ഉദ്യാഗസ്ഥർ തന്നെ പൂന്തുറ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിഞിരുന്നു.പരിക്കേറ്റ എസ്‌ഐ തുളസീധരൻ നായരുടെ പരാതി പ്രകാരമാണ് പൂന്തുറ പൊലീസ് ഇപ്പോൾ കേസെടുത്തത്. എന്നാൽ പ്രതികളെ കുറവു ചെയ്തും അറസ്റ്റ് വൈകിപ്പിച്ചും പൂന്തുറ പൊലീസ് സി ഡി ലോബിയുമായി ഒത്തുകളിക്കുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP