Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തുണി മാസ്‌ക് തുന്നി 'ഗോത്ര ജീവിക'; അഞ്ചു നാട്ടിലെ ഗോത്രവർഗ കോളനികളിൽ വിതരണം ചെയ്യും

തുണി മാസ്‌ക് തുന്നി 'ഗോത്ര ജീവിക'; അഞ്ചു നാട്ടിലെ ഗോത്രവർഗ കോളനികളിൽ വിതരണം ചെയ്യും

സ്വന്തം ലേഖകൻ

മറയൂർ: ഗോത്രവർഗ കോളനികളിലുള്ളവർക്കായി തുണി മാസ്‌ക് തുന്നി ആദിവാസി വനിതകളുടെ കൂട്ടായ്മയായ ഗോത്രജീവിക' സംഘം. ഇരുപത്തിനാല് വനിതകൾ ഉൾപ്പെട്ട 'ഗോത്രജീവിക'സംഘം തുന്നിയ തുണിമാസ്‌കുകൾ അഞ്ചുനാട്ടിലെ ഗോത്രവർഗ കോളനികളിൽ വിതരണം ചെയ്തു തുടങ്ങി. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ അമ്പത് കുടികളിൽ ഇവരുടെ മുഖാവരണങ്ങൾ സുരക്ഷ ഒരുക്കും.

കോവിഡിന്റെ ഒന്നാം തരംഗം തുടങ്ങുമ്പോൾ എല്ലായിടത്തേതും പോലെ കുടികളിലും മാസ്‌കിന് ക്ഷാമമുണ്ടായി പിന്നീട് സന്നദ്ധ സംഘടനകളും വനം, പട്ടികവർഗ വകുപ്പുകളും ആവശ്യത്തിന് മുഖാവരണങ്ങൾ എത്തിച്ചു. എങ്കിലും മുഖാവരണം തുന്നാൻ കുടിക്കാർക്ക് പരിശീലനം നൽകാൻ പട്ടികവർഗ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

2020 ഏപ്രിലിൽ ഇതിനായി മൂലമറ്റത്ത് 'ഗദ്ദിക' എന്ന സംഘടനയുമായി ചേർന്ന് പരിശീലനകളരി നടത്തി. മൂന്നുപേരാണ് ഈ കളരിയിൽ പങ്കെടുത്തത്. അവർ പൊങ്ങുംപള്ളി, ചുരക്കുളം, കുമ്മിട്ടാംകുഴി, ഇന്ദിരാനഗർ എന്നീ കുടികളിലെ സ്ത്രീകളെ മാസ്‌ക് തുന്നാൻ പഠിപ്പിച്ചു.

ഗോത്രജീവിക സംഘം രൂപവത്കരിച്ചു. തയ്യൽമെഷീനും തുണിയും ഇലാസ്റ്റിക്കും പട്ടികവർഗ വകുപ്പ് സൗജന്യമായി നൽകി. ഒരു മാസ്‌കിന് അഞ്ച് രൂപ നിരക്കിൽ വകുപ്പ് തിരികെ വാങ്ങുകയും ചെയ്തു. രണ്ടാം തരംഗത്തിൽ ഈ മാസ്‌കുകളാണ് കുടികളിൽ സംരക്ഷണം ഒരുക്കുന്നത്.

പതിനായിരം മാസ്‌കുകൾ ഇതുവരെ ഇവർ പട്ടികവർഗ വകുപ്പിന് നൽകി. ട്രൈബൽ പ്രൊമോട്ടർമാർ ഈ മാസ്‌കുകൾ വിവിധ കുടികളിൽ വിതരണം ചെയ്തുവരികയാണ്. കൂടുതൽ മാസ്‌കുകൾ തുന്നുകയാണ് വനിതകൾ. മറയൂർ ട്രൈബൽ ഓഫീസർ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP