Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കിറ്റുമായി സപ്ലൈകോ; വില 200 രൂപ

കോവിഡ് കിറ്റുമായി സപ്ലൈകോ; വില 200 രൂപ

സ്വന്തം ലേഖകൻ

കൊച്ചി: മരുന്നുകളും കോവിഡ് പ്രതിരോധ ഉൽപന്നങ്ങളും അടങ്ങിയ കിറ്റുമാി സപ്ലൈകോ. പാരസെറ്റമോൾ ഗുളികകൾ, മൗത്ത് വാഷ്, വൈറ്റമിൻ സി, ബി കോംപ്ലക്‌സ്, ആവി പിടിക്കാനുള്ള മരുന്ന്, കയ്യുറകൾ, 3 പാളി മാസ്‌ക്കുകൾ, എൻ 95 മാസ്‌ക്, സാനിറ്റൈസർ, ഒആർഎസ് പൊടി എന്നിവയടങ്ങുന്ന കിറ്റ് 200 രൂപയ്ക്കു വിപണിയിൽ എത്തിക്കുമെന്നു കൺസ്യൂമർഫെഡ് അറിയിച്ചു.

പൊതുവിപണിയിൽ 637 രൂപ വിലവരുന്ന 10 ഇനങ്ങളാണു കൺസ്യൂമർഫെഡ് നേരിട്ടു നടത്തുന്ന 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ഉടൻ വിപണിയിലെത്തിക്കുക. തുടർന്നു സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന 1000 മെഡിക്കൽ സ്റ്റോറുകൾ വഴിയും കിറ്റ് എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP